ചാരുംമൂട്
താമരക്കുളം വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനുസമീപം മയിൽ ഷോക്കേറ്റുചത്തു. ബുധൻ രാവിലെയാണ് സംഭവം. ദിവസങ്ങളായി താമരക്കുളം, വേടരപ്ലാവ് പ്രദേശങ്ങളിൽ മയിലിനെ കണ്ടിരുന്നു. ക്ഷേത്രത്തിന് മുൻ വശത്തുള്ള റോഡിൽ തെരുവുനായ്ക്കളെ കണ്ട് പറക്കുമ്പോൾ സമീപത്തെ ട്രാൻസ്ഫോർമറിന് മുകളിലെ വൈദ്യുതി കമ്പികളിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് കരിഞ്ഞ മയിലിനെ സമീപമുള്ള ദേവ്ഭവനം അശോകന്റെ വീട്ടുമുറ്റത്തേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, വാർഡ് അംഗം വി പ്രകാശ്, സെകട്ടറി ഹരി എന്നിവരെത്തി ഫോറസ്റ്റ് ഉദ്യോസ്ഥരെ അറിയിച്ചു.
റാന്നി ഡിവിഷൻ കരിക്കുളം സ്റ്റേഷനിലെ സെക്ഷൻ ഓഫീസർ പി എസ് സുധീഷും സംഘവും എത്തി. താമരക്കുളം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ജെ സുൽഫിക്കർ, കായംകുളം വെറ്ററിനറി സർജൻ ഡോ. എസ് വേണുഗോപാൽ, ഡോ. ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..