01 July Friday

ഒരേയൊരിന്ത്യക്ക്‌ 
ഹിമവാന്റെ നെറുകയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

ഭാരതയാത്ര പുറപ്പെടുന്ന ജോബിനെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്ണുവിന്റെ നേതൃത്വത്തിൽ യാത്രയാക്കുന്നു

ആലപ്പുഴ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ പിന്നിടുമ്പോൾ ജോബ് ആലപ്പുഴയുടെ അഭിമാനമാകും. ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന ആശയമുയർത്തിയാണ് ജോബിന്റെ ഭാരതയാത്ര. ഞായർ രാവിലെ ഒമ്പതിന് ആലപ്പുഴ പുലയൻവഴി പുത്തൻകാട് പള്ളിയങ്കണത്തിൽനിന്ന് തുടങ്ങി. 40 ദിവസത്തില്‍ ലഡാക്കിലെത്തി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. തന്റെ യൂണികോൺ ബൈക്കിലാകും ജോബ് രാജ്യത്ത് ആലപ്പുഴയുടെ പേരാകുക. ആലപ്പുഴ വട്ടായാൽ വാർഡിൽ തെക്കേയറ്റത്ത് വീട്ടിൽ ജോർജിന്റെ മകനാണ്. കോട്ടയത്തെ സ്വാകാര്യസ്ഥാപനത്തിൽ സെയിൽസ് മാനേജരാണ്. 
ദേശീയ മോട്ടോർ ബൈക്ക് റൈഡേഴ്‌സ് ക്ലബ്ബിന്റെയും കേരള റൈഡേഴ്സ് ഹെൽപ്പ്‌ ലൈന്റെയും പിന്തുണയോടെയാണ് യാത്ര. ജില്ലാ ഒളിമ്പിക് അസോസിയേഷനും പിന്തുണയുമായി ഒപ്പംനിന്നു. 
ആദ്യദിനം കോഴിക്കോട് ജില്ലയിലാണ് വിശ്രമം. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്‍ണുവിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് യാത്രയയച്ചു. റവ. ഫാ. ക്രിസ്‌റ്റഫർ എം അർഥശേരിൽ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി ടി സോജി, കെ ജെ സ്‌റ്റീഫൻ, പി എം രാജേഷ്, പി വി ചാൾസ്, കെ വി ഷാജി, വി കെ നാസർ എന്നിവർ സംബന്ധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top