30 November Monday

കേന്ദ്രത്തിന് താക്കീത്

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
ആലപ്പുഴ 
കോവിഡിന്റെ മറവിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയും പൊതുമേഖലയെ വിറ്റുതുലയ്‌ക്കുകയും ചെയ്യുന്നകേന്ദ്രസർക്കാർ നയത്തിനെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ 180 കേന്ദ്രങ്ങളിൽ സമരം നടത്തി.
ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന്‌ മുന്നിൽ സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ആർ നാസർ ഉദ്ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ബൈജു അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം, ഡി പി മധു (എഐടിയുസി.), സുധീർ ബാബു (യുടിസി), സി എസ് രമേശൻ (യുടിയുസി) ബിന്ദു (എഐയുടിയുസി) എന്നിവർ സംസാരിച്ചു. പി പി പവനൻ സ്വാഗതം പറഞ്ഞു. 
തിരുവമ്പാടി പോസ്‌റ്റ്‌ ഓഫീസ് പടിക്കൽ നടത്തിയ സമരം എഐടിയുസി ജില്ലാസെക്രട്ടറി അഡ്വ. വി മോഹൻദാസ് ഉദ്ഘടനം ചെയ്‌തു. ആലപ്പുഴ റെയിൽവേ ആർഎംഎസിന്‌ മുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജനും, അവലൂക്കുന്ന് പോസ്‌റ്റ്‌ ഓഫീസിലെ സമരം ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ബാബു ജോർജും ഉദ്ഘാടനം ചെയ്‌തു. കായംകുളം ഹെഡ് പോസ്‌റ്റോഫീസിന്‌ മുമ്പിൽ സിഐടിയു ജില്ലാജനറൽ സെക്രട്ടറി പി ഗാനകുമാറും അരൂർ പോസ്‌റ്റോഫിസിനു മുന്നിൽ സി ബി ചന്ദ്രബാബുവും ചൂനാട് പോസ്‌റ്റോഫിസിനുമുന്നിൽ സിഐടിയു സംസ്ഥാനവൈസ്‌ പ്രസിഡന്റ്‌ സി എസ് സുജാതയും ഉദ്‌ഘാടനംചെയ്‌തു. ചെങ്ങന്നൂരിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി ദേവരാജനും ആലപ്പുഴ വഴിച്ചേരിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിംഗം വി എസ് മണിയും ചേർത്തല മലബാർ സിമന്റ് ഫാക്‌ടറിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദും ഉദ്‌ഘാടനംചെയ്‌തു. ചേർത്തല കെഎസ്ആർടിസി പരിസരത്ത്‌ നടന്ന സമരം എസ്ഇഡബ്ല്യൂഎ ജില്ലാ സെക്രട്ടറി ഇ സി വിനോദിനിയും ചാരുംമൂട് പോസ്‌റ്റോഫീസ് പടിക്കൽ  നടന്ന സമരം ജി രാജമ്മയും ഉദ്ഘാടനം ചെയ്‌തു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആലപ്പുഴയിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി സി ജയരാജ് ഉദ്‌ഘാടനംചെയ്‌തു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നടത്തിയ സമരം  ജില്ലാ സെക്രട്ടറി പ്രമോജ് എസ് ധരൻ ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top