25 May Monday
കോവിഡ് നിയന്ത്രണം പാലിക്കും

പരീക്ഷാകേന്ദ്രങ്ങളൊരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Saturday May 23, 2020

എസ്ഡിവി ഗേള്‍സ് സ്‍‍കൂളില്‍ എസ്എസ്എല്‍സി പരീക്ഷയ്‍‍ക്ക് ഒരുക്കങ്ങള്‍ നടത്തുന്ന അധ്യാപകർ

ആലപ്പുഴ
എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ജില്ലയില്‍ 198 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വീടുകളില്‍ ബിആര്‍സി മാസ്‌കുകള്‍ എത്തിക്കും. പരീക്ഷാകേന്ദ്രങ്ങളിലെ ക്ലാസ്‌‌മുറികളും ശുചിമുറികളും ചുറ്റുപാടും അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോ​ഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ധന്യ ആര്‍ കുമാര്‍ പറഞ്ഞു. 
അ​ഗ്നിരക്ഷാസേനയുടെ സഹായമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, ഹയര്‍ സെക്കന്‍‍‍ഡറി എന്‍എസ്എസ് വളണ്ടിയേഴ്സ്, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുടെ സഹായവുമുണ്ട്. സാമൂഹിക അകലം പാലിച്ചാകും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക. പരീക്ഷാകേന്ദ്രങ്ങളുടെ പുറത്ത് സാനിറ്റൈസറുകള്‍ സജ്ജമാക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കാൻ സ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top