06 December Sunday

വിദേശത്തുനിന്ന് 16 പേർ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
ആലപ്പുഴ
ജില്ലയില്‍ വിദേശത്തുനിന്നെത്തിയ 16 പേരെ മാവേലിക്കര താലൂക്കിലെ കോവിഡ് കെയര്‍ സെന്ററുകളിൽ പ്രവേശിപ്പിച്ചു. 
ദോഹയിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അഞ്ച് പേരെയും  ദുബായിൽനിന്ന്‌ വ്യാഴാഴ്‌ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നാല് പേരെയുമാണ് സെന്ററുകളിൽ പ്രവേശിപ്പിച്ചത്.
ജോർദാനിൽനിന്ന് വെള്ളിയാഴ്‌ച രാവിലെ കൊച്ചിയിലെത്തിയ  വിമാനത്തിൽ ആലപ്പുഴക്കാരായ എട്ട് പേരുണ്ടായി. ഏഴ് പേരെ മാവേലിക്കര താലൂക്കിലെ വിവിധ കോവിഡ് സെന്ററുകളിലും ഒരാളെ വീട്ടിലും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top