05 June Monday

വയോജന കമീഷൻ രൂപീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ
ഉദ്ഘാടനംചെയ്യുന്നു

 

ഹരിപ്പാട് 
വയോജന കമീഷൻ രൂപീകരിക്കണമെന്ന്‌ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.   
 സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ സമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം പ്രസാദ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ സദാശിവൻനായർ അനുമോദനവും ഉപഹാരവിതരണവും നടത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ എ വത്സല, ട്രഷറർ എം മുഹമ്മദ് യൂനുസ്,  വി എസ് ചന്ദ്രശേഖരൻ, പി എം ബാലകൃഷ്ണപിള്ള, ആർ രവീന്ദ്രനാഥൻനായർ, സി മോഹനകുമാരി എന്നിവർ സംസാരിച്ചു. 
സെക്രട്ടറി കെ സോമനാഥപിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം മുഹമ്മദ് യൂനുസ് കണക്കും അവതരിപ്പിച്ചു. വി എസ് ചന്ദ്രശേഖരൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ആർ രവീന്ദ്രനാഥൻനായർ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: എം പ്രസാദ് (പ്രസിഡന്റ്). എൻ പരമേശ്വരൻ, പി ജെ അച്ചൻകുഞ്ഞ്, പ്രൊഫ. ചന്ദ്രശേഖരൻനായർ, മേഴ്സിക്കുട്ടി ജോർജ് ( വൈസ്‌ പ്രസിഡന്റുമാർ ), കെ സോമനാഥപിള്ള (സെക്രട്ടറി ), വി എസ് ചന്ദ്രശേഖരൻ, എം ജോഷ്വാ, എൻ എ വത്സല (ജോയിന്റ് സെക്രട്ടറിമാർ), എം മുഹമ്മദ് യൂനുസ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top