28 May Thursday

കർഫ്യൂ പൂർണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനതാ കർഫ്യൂവിൽ എസി റോഡ്‌ നിശ്ചലമായപ്പോൾ. പള്ളാത്തുരുത്തി പാലത്തിൽനിന്നുള്ള കാഴ്‌ച

ആലപ്പുഴ
കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്‌ത ജനതാ കർഫ്യൂ ജില്ലയിൽ പൂർണം. നിരത്തുകൾ ഒഴിഞ്ഞുകിടന്നു. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. തൊഴിലിടങ്ങൾ പ്രവർത്തിച്ചില്ല. ജനങ്ങൾ വീടുകളിൽത്തന്നെ കഴിഞ്ഞു. 
കെഎസ്‌ആർടിസി, സ്വകാര്യ ബസ്‌, ജലഗതാഗത വകുപ്പിന്റെ  ബോട്ട്‌, എന്നിവയ്‌ക്കു പുറമേ ഓട്ടോ, ടാക്‌സി എന്നിവയും സർവീസ്‌ നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ അപൂർവമായേ നിരത്തിലിറങ്ങിയുള്ളൂ. വൈകുന്നേരത്തോടെ റോഡിൽ ഇറങ്ങിയ വാഹനങ്ങൾ പൊലീസ്‌ തിരിച്ചയച്ചു.
ബോട്ടുകൾ ജീവനക്കാർ ശുചീകരിച്ചു
ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ജീവനക്കാർ അണുവിമുക്തമാക്കി. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച രാവിലെയുമാണ്‌ 28 ബോട്ടുകൾ ശുചീകരിച്ചത്‌. സോപ്പും വെള്ളവും ഉപയോഗിച്ചായിരുന്നു ശുചീകരണം. വകുപ്പ്‌ നിർദ്ദേശ പ്രകാരമാണ്‌ സേവനം.
 
പ്രധാന വാർത്തകൾ
 Top