28 May Thursday

11 ട്രെയിനുകൾ ഓടി എല്ലാം കാലി

സ്വന്തം ലേഖകൻUpdated: Monday Mar 23, 2020
ആലപ്പുഴ
തീരദേശ പാതയിൽ ഓടിയത് 11 ട്രെയിൻ. മൂന്നും നാലും യാത്രക്കാർ വീതമേ മിക്കതിലും ഉണ്ടായിരുന്നുള്ളൂ. ഏതാനും ടാക്‌സികൾ ഉണ്ടായിരുന്നതിനാൽ യാത്രക്കാർ അവയെ ആശ്രയിച്ചു. സ്‌റ്റേഷനുകളിൽ അവശ്യ ജീവനക്കാരെ ഉപയോഗിച്ചാണ് സർവീസ് നടത്തിയത്. റിസർവേഷൻ കൗണ്ടർ തുറന്നില്ല.
ആലപ്പുഴ സ്‌റ്റേഷനിൽ സ്‌റ്റേഷഷൻ മാസ്‌റ്ററും ഇൻഫർമേഷൻ സെന്ററിൽ ഒരാളും ടിക്കറ്റ് - പാഴ്സൽ ബുക്കിങ് കൗണ്ടറിൽ ഒരാൾ വീതവും പ്രവർത്തിച്ചു. വൈകിട്ട് ആറായതോടെ ഇൻഫർമേഷൻ സെന്ററും പൂട്ടി.
16606 –-തിരുവനന്തപുരം -–- മംഗളുരു ഏറനാട്, 22620 –-തിരുനെൽവേലി –-- ബിലാസ്‌പൂർ, 22639–- ചെന്നൈ–-- ആലപ്പുഴ, 12644–- നിസാമുദ്ദീൻ–- -തിരുവനന്തപുരം, 22656–- നിസാമുദീൻ -–-തിരുവനന്തപുരം, 22634–- നിസാമുദ്ദീൻ -–-തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ്‌, 12218 –-ചണ്ഡിഗഢ്‌–- - കൊച്ചുവേളി സമ്പർക്കക്രാന്തി, 13351 –-ധൻബാദ്- –-ആലപ്പുഴ, 19578–- ജാംനഗർ - –-തിരുനെൽവേലി, 12511–- ഗൊരഖ്പൂർ - –-തിരുവനന്തപുരം രപ്തി സാഗർ, 16345–- ലോകമാന്യതിലക് -–- തിരുവനന്തപുരം നേത്രാവതി എന്നിവയാണ് സർവീസ് നടത്തിയത്.
 
ഇന്ന്‌ മുതൽ കൗണ്ടറുകളില്ല
ആലപ്പുഴ
മാർച്ച് 23 മുതൽ 31 വരെ റെയിൽവേ സ്‌റ്റേഷനുകളിൽ ഒരു കൗണ്ടറും പ്രവർത്തിക്കില്ല. ഞായറാഴ്‌ച തുറന്ന പാഴ്സൽ ബുക്കിങ് കേന്ദ്രം, ടിക്കറ്റ് കൗണ്ടർ, ഇൻഫർമേഷൻ സെന്റർ എന്നിവ അടച്ചിടാൻ നിർദ്ദേശം വന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. ചരക്കു വണ്ടികൾ ഓടിക്കുന്നതിനാൽ സ്‌റ്റേഷൻ മാസ്‌റ്റർമാരും അവശ്യ ജീവനക്കാരും സ്‌റ്റേഷനുകളിൽ ഉണ്ടാവും.
പ്രധാന വാർത്തകൾ
 Top