28 May Thursday

വിശന്നവർക്കെല്ലാം ഭക്ഷണമൊരുക്കി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ഡിവൈഎഫ്‌ഐ പ്രവർത്തകർ അമ്പലപ്പുഴ ക്ഷേത്രത്തിലെ അന്തേവാസികൾക്ക്‌ ഭക്ഷണം നൽകുന്നു

അമ്പലപ്പുഴ
ജനതാ കർഫ്യൂ ദിനത്തിൽ തെരുവിൽ വിശന്നു വലഞ്ഞവർക്കും അമ്പലപ്പുഴ ക്ഷേത്രത്തിലെ അന്തേവാസികൾക്കും ഭക്ഷണമെത്തിച്ച്‌  ഡിവൈഎഫ്‌ഐ. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ പദ്ധതിയിൽ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും  ഭക്ഷണമെത്തിച്ചതിനൊപ്പമാണ്‌  ഇവർക്കും നൽകിയത്‌. 
 ഡിവൈഎഫ്‌ഐ കായംകുളം, കൃഷ്‌ണപുരം മേഖല കമ്മിറ്റിയ്‌ക്കായിരുന്നു ഞായറാഴ്‌ചത്തെ ഭക്ഷണ വിതരണ ചുമതല. ആശുപത്രിയിൽ വരിയിലുണ്ടായിരുന്ന മുഴുവൻപേർക്കും ഭക്ഷണം നൽകിയശേഷമാണ്‌ അമ്പലപ്പുഴ ക്ഷേത്രത്തിലെ അന്തേവാസികൾക്കായി ബെെക്കിൽ ഭക്ഷണപ്പൊതികൾ എത്തിച്ചത്‌. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രം അടച്ചതിനാലാണ് ഇവർക്ക്‌ ഭക്ഷണമെത്തിച്ചത്. പട്ടിണിയിലായ യാചകരടക്കമുള്ളവർക്കും ഭക്ഷണം നൽകി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജി വേണുഗോപാൽ, രതീഷ്, അബി, ആർ ഉണ്ണി, സുരാജ് എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top