28 May Thursday

പൊതുഇടങ്ങൾ അണുവിമുക്‌തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബോട്ടുജെട്ടി ശുചീകരിക്കുന്നു

 ചെങ്ങന്നൂർ

അഗ്നിരക്ഷാ സേനാംഗങ്ങൾ പൊതുഇടങ്ങൾ അണുനാശിനി ഉപയോഗിച്ച്‌ ശുചിയാക്കി. നഗരസഭ ഓഫീസ്, പ്രൈവറ്റ് ബസ്‌സ്‌റ്റാന്റ്, റെയിൽവേ സ്‌റ്റേഷൻ, താലൂക്കാശുപത്രി, കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡ്‌, താലൂക്ക് ഓഫീസ്, പൊലീസ് സ്‌റ്റേഷൻ, ട്രാഫിക് സ്‌റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, ട്രഷറി, കോടതി, മാർക്കറ്റ്, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളാണ് അണുവിമുക്തമാക്കിയത്.
അസിസ്‌റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഉണ്ണികൃഷ്‌ണൻ, അനന്തകൃഷ്‌ണൻ, രതീഷ്, അനുരാജ്, ഹരേഷ്, ഷഫീക്ക്, ഷിജുകുമാർ, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
ഹരിപ്പാട്
അഗ്നിരക്ഷാ സേനാംഗങ്ങൾ നഗരത്തിലെ വിവിധയിടങ്ങൾ അണുവിമുക്‌തമാക്കി. കെഎസ്ആർടിസി ബസ് സ്‌റ്റാന്റ്‌, ബസുകൾ, റെയിൽവേ സ്റ്റേഷൻ, താലൂക്ക് ഓഫീസ്, പൊലീസ് സ്റ്റേഷൻ, ഢാണാപടി മാർക്കറ്റ് എന്നിടങ്ങളാണ്‌ അണുവിമുക്തമാക്കിയത്.
ആലപ്പുഴ
ജനതാ കർഫ്യൂദിനത്തിൽ ആളൊഴിഞ്ഞ പൊതു ഇടങ്ങൾ ശുചീകരിച്ചു. കെഎസ്‌ആർടിസി, പ്രൈവറ്റ്‌ ബസ്‌സ്‌റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ, ബോട്ട്‌ ജട്ടി, ജില്ലാ കോടതി പരിസരം എന്നിവയാണ്‌ ഫയർ ആൻഡ്‌ റസ്‌ക്യൂ ആലപ്പുഴ യൂണിറ്റ്‌ വെള്ളവും ലോഷനും സോപ്പും ഉപയോഗിച്ച്‌ ശുചിയാക്കിയത്‌. 
അസിസ്‌റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ ആർ ഗിരീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അരുൺ ബോസ്‌, മൃണാൾകുമാർ, ബി അൻസർ, ഗിരീഷ്‌ കൃഷ്‌ണൻ, വിനീത്‌ കലാധരൻ, എ ഡി പ്രീയധരൻ, വി പ്രവീൺ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
പ്രധാന വാർത്തകൾ
 Top