30 November Monday

റോഡ്‌ നവീകരണത്തിന്‌ ഫണ്ട്‌ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
ഹരിപ്പാട്
മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലെ റോഡുകളുടെ നവീകരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഹാർബർ എൻജിനിയറിങ് വകുപ്പിൽ നിന്നും ഫണ്ടനുവദിച്ചു.
മൂന്നാം വാർഡിൽ കാദംബരി ചേടുവള്ളിപ്പറമ്പ് റോഡ്, നാലാം വാർഡിലെ നാരായണൻകുളം–- -മുളകൊടി പറമ്പ് റോഡുകൾക്ക് 10 ലക്ഷം  വീതമാണ് അനുവദിച്ചത്.  29–-ാം വാർഡിൽ ചാലിൽ–- ബ്ലോക്ക് പാലം - –-കോയിക്കപ്പള്ളി ചിറ റോഡിന് 12 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‌ അനുവദിച്ചു. 
ഒമ്പതാം വാർഡിലെ വാത്തു കുളങ്ങര-മാലി കടവ്‌ റോഡിന് ഹാർബർ എൻജിനിയറിങ് വകുപ്പ് 45 ലക്ഷം രൂപയും നെൽപ്പുരക്കടവ്- പി എച്ച് സെന്റർ റോഡിന് ഗ്രാമീണ റോഡ് വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 
 ഹരിപ്പാട് മുനിസിപ്പാലിറ്റിക്ക് പ്രളയദുരിതാശ്വാസ ഫണ്ടിൽ സർക്കാർ കോടിക്കണക്കിന് രൂപ അനുവദിച്ചെങ്കിലും സിപിഐ എം കൗൺസിലർമാരുടെ വാർഡുകളെ അവഗണിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രാദേശിക വികസന ഫണ്ട്‌ വിതരണത്തിലും സിപിഐ എം പ്രതിനിധികളുടെ വാർഡുകളെ അവഗണിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top