02 December Wednesday
പടക്കനിർമാണശാലയിൽ സ്‌ഫോടനം

സ്‌ഫോടകവസ്‌തുക്കള്‍‍‍ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
മങ്കൊമ്പ്.
പടക്ക നിർമാണ ശാലകളിലെ സ്‌ഫോടനമായി ബന്ധപ്പെട്ടു രണ്ടു പേർക്കെതിരെ കേസെടുത്തു. ഒരാളെ റിമാൻഡ്‌ചെയ്‌തു. അനധിക‌ൃതമായി പടക്കം നിർമിച്ചതിനും സൂക്ഷിച്ചതിനും പുളിങ്കുന്ന്‌ പുരയ്‌ക്കൽ വീട്ടിൽ പി വി ആന്റണി (തങ്കച്ചൻ –-70 ) ആണ്‌ റിമാൻഡിലായത്‌. ഇയാളുടെ ബന്ധുവും മറ്റൊരു പ്രതിയുമായ ബിനോയി (ബിനോച്ചൻ) ഒളിവിലാണ്. വെള്ളിയാഴ്‌ചയാണ് ഇരുവരുടെയും അനധിക‌ൃത പടക്കനിർമാണശാലയിൽ മുണ്ടായത്‌. സ്‌ഫോടനത്തിൽ മൂന്നുപേർ മരിക്കുകയും ഏഴുപേർക്ക് പൊള്ളലേൽക്കുകയുംചെയ്‌തു. .  
സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർമാണശാലയുടെ ലൈസൻസുള്ള കൊച്ചുമോൻ ആന്റണിയുടെയും അച്ഛനാണ്‌ പി വി ആന്റണി.  ബിനോയിയുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. സ്‌ഫോടക വസ്‌തുക്കളും പടക്കങ്ങളും കണ്ടെടുത്തു. വീടിന്റെ മുകൾ നിലയിൽ നിന്ന്‌ പടക്കങ്ങളും അടുക്കളയുടെ താഴെ പ്രത്യേകം തയാറാക്കിയ അറയിലും  മുറികളിലും പ്രത്യേക അറകളിലും പടക്കം  സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top