25 May Monday
എക്‌സറേ യൂണിറ്റ്‌

നിർദേശം നടപ്പാക്കാതെ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
ഹരിപ്പാട്
എക്‌സറേ മെഷീൻ ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാതെ ഹരിപ്പാട്‌ താലൂക്ക് ആശുപത്രി അധികൃതർ. രണ്ടാഴ്‌ച മുമ്പ്‌ ഡയാലിസിസ് യൂണിറ്റ്‌ ഉദ്‌ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ നിർദേശം. 10 ദിവസത്തിനകം എക്‌സറേ യൂണിറ്റ്‌ പ്രവർത്തന സജ്ജമാക്കുമെന്നാണ്‌ അധികൃതർ ഉറപ്പുനൽകിയത്‌. എന്നാൽ വർഷങ്ങളായി തകരാറിലായ എക്‌സറേ സൗകര്യം ഇതുവരെ പുനരാരംഭിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 
പുതിയ കെട്ടിടം പണിയാൻ അഞ്ചുവർഷം മുമ്പാണ്‌ എക്‌സറേ യൂണിറ്റ് പ്രവർത്തിച്ച കെട്ടിടം പൊളിച്ചുമാറ്റിയത്‌. ബദൽ സംവിധാനമൊരുക്കുന്നതിനു പകരം എക്‌സറേ യൂണിറ്റ് കരുവാറ്റ ടിബി ക്ലിനിക്കിന്‌ കൈമാറുകയായിരുന്നു.പുതിയ കെട്ടിടം രണ്ടരവർഷം മുമ്പ്‌ പുർത്തിയാക്കി. ഡിജിറ്റൽ എക്‌സറേ മെഷീനും ലഭിച്ചു. പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാതെ ഇത്‌ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചെങ്കിലും എക്‌സറേ യൂണിറ്റ്‌ പ്രവർത്തനം തുടങ്ങിയില്ല. പൊതുജനങ്ങൾ അറിയിച്ചതിനെത്തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top