ആലപ്പുഴ
കെഎസ്ഡിപിയിൽ നിർമിച്ച നോൺ ബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റും ഓങ്കോളജി ഫാർമ പാർക്കിന് കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി.
ഇഞ്ചക്ഷൻ പ്ലാന്റിനോടനുബന്ധിച്ച് നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ത്രി ടി എം തോമസ് ഐസക്കും എൽവിപി ബ്ലോ-ഫിൽ -സീൽ സ്റ്റേഷൻ മന്ത്രി ജി സുധാകരനും ഒഫ്താൽമിക് സ്റ്റേഷൻ മന്ത്രി കെ കെ ശൈലജയും എസ് വി പി വയൽ ഫില്ലിങ് സ്റ്റേഷൻ മന്ത്രി പി തിലോത്തമനും ഉദ്ഘാടനം ചെയ്തു.
എച്ച് വിഎസി പ്ലാന്റ് സ്വിച്ച് ഓൺ എ എം ആരിഫ് എംപി നിർവഹിച്ചു. കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, ടി വി അജിത്കുമാർ, ജി ബിജുമോൻ, സുദർശനാ ഭായി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ശാരിമോൾ, കെഎസ്ഡിപി എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് കെ പ്രസാദ്, ജനറൽ സെക്രട്ടറി കെ ആർ ഭഗീരഥൻ, പി ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..