23 March Saturday

ഉയരത്തിലുള്ള കാലിത്തൊഴുത്തുകൾ ഒരുക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

യുഎൻഎഫ്എഒയുടെ പ്രളയബാധിതർക്കുള്ള സഹായവിതരണം മന്ത്രി കെ രാജു ഉദ്ഘാടനംചെയ്യുന്നു

 

 
ആലപ്പുഴ
വെള്ളപ്പൊക്കത്തിൽ കന്നുകാലികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഉയരത്തിലുള്ള കാലിത്തൊഴുത്തുകൾ (എലിവേറ്റഡ് തൊഴുത്തുകൾ) പണിയുമെന്ന് മന്ത്രി കെ രാജു. പഞ്ചായത്തുകൾ സ്ഥലം നൽകിയാലുടൻ നിർമാണം തുടങ്ങും. ഐക്യരാഷ‌്ട്ര സംഘടനയുടെ ഉപവിഭാഗമായ ഫുഡ് ആൻഡ‌് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (യുഎൻഎഫ്എഒ) മൃഗസരംക്ഷണ– --ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെ ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രളയബാധിതർക്കുള്ള സഹായവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
 വയനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി മുഖേനയാണ് സഹായമെത്തിച്ചത്. ക്ഷീരകർഷകർക്ക‌് 2,000 രൂപയുടെ കിറ്റുകളാണ് വിതരണം ചെയ‌്തത്. മൂന്ന് ജില്ലകളിലായി 6,000 ക്ഷീര, പക്ഷി-, താറാവ് കർഷകരെയാണ് ഇതിന‌് തെരഞ്ഞെടുത്തത്. 
പ്രോജക‌്ട‌് കോ–-ഓർഡിനേറ്റർ ഡോ. എബിനേഗി, യുഎൻഎഫ്എഒ സിഇആർഎഫ് ഡോ. എം ആർ ശശീന്ദ്രനാഥ്, ബിഡിഎസ് വൈസ‌് ചെർമാൻ കെ ജെ പോൾ, ക്ഷീരവികസനവകുപ്പ് ഡയറക‌്ടർ എബ്രഹാം ടി ജോൺ, ജില്ലാ മൃഗസംരക്ഷണവകുപ്പ് മേധാവി ഡോ. മേരി ജെയിംസ്, ബിഡിഎസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top