28 November Saturday

"ഇതാ ഇ–വാഹനത്തിൽ വരികയായി...'; തരംഗമായി വിര്‍ച്വല്‍ ജാഥകള്‍

നന്ദു വിശ്വംഭരൻUpdated: Sunday Nov 22, 2020

മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും സെെബർ റാലിയിൽ

ആലപ്പുഴ > കൊടിതോരണങ്ങളാൽ അലങ്കരിച്ച വീഥികൾ. ചുവരെഴുത്തും പോസ്‌റ്ററും പ്രവർത്തകരും നിറയുന്ന തെരുവുകൾ. തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിൻപുറങ്ങളും നഗരങ്ങളും ഇങ്ങിനെയായിരുന്നു. ഇത്തവണ  കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ആളും ബഹളവുമെല്ലാം  സമൂഹമാധ്യമങ്ങളിലാണ്‌. മണ്ഡലങ്ങൾ തിരിച്ച്‌ വിർച്വൽ ജാഥകളാണ് സൈബറിടത്തിലെ പുതിയ ട്രെൻഡ്‌.
 
കിഫ്ബി, കുടിവെള്ള പദ്ധതികൾ, പൊതുമരാമത്ത് റോഡുകൾ, പാലങ്ങൾ, ആർദ്രം, ലൈഫ്, ശുചിത്വ മിഷനുകൾ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കെ ഫോൺ, വിശപ്പുരഹിത കേരളം, ജനകീയ ഹോട്ടലുകൾ, ക്ഷേമ പെൻഷൻ, തീരദേശ സംരക്ഷണ ഭിത്തി, കയർമേഖലയുടെ പുനരുജ്ജീവനം, ജിയോ ടെക്സ്റ്റയിൽസ്, പുനർഗേഹം പദ്ധതി തുടങ്ങി ജില്ലയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാം വിർച്വൽ ജാഥയുടെ ഭാഗമാണ്. 
 
മന്ത്രിമാരായ ജി സുധാകരൻ, ഡോ. തോമസ് ഐസക്ക് എന്നിവർ തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്‌താണ് റോഡ്‌ഷോയുടെ തുടക്കം. നവംബർ 4, 5, 6 ദിവസങ്ങളിലായാണ് സിപിഐ എം ആലപ്പുഴയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ജാഥ നടന്നത്.  
 
മന്ത്രിമാരായ  തോമസ് ഐസക്‌‌, ജി സുധാകരൻ, സിപിഐ  എം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ അതത് സ്ഥലങ്ങളിലെ വികസനങ്ങൾ വിശദീകരിക്കുന്നു. ശേഷം എംഎൽഎ, എംപി  എന്നിവരും. പശ്ചാത്തലമാകുന്നത് അതത് പ്രദേശങ്ങളിലെ വികസന ദ‌ൃശ്യങ്ങൾ. ജനങ്ങളുടെ അഭിവാദ്യം കമന്റിലും ഷെയറിലും നിറയുന്നു. മൂന്ന് ദിവസത്തിനിടെ മൂന്ന് ലക്ഷം പേരുടെ പങ്കാളിത്തം. സമൂഹ​ മാധ്യമ കണ്‍വീനര്‍ അം​ഗം മനു സി പുളിക്കലാണ്‌ നേത‌ൃത്വം.  
 
നഗര, ഗ്രാമ പ്രദേശങ്ങൾ ദൃശ്യചാരുതയോടെയുണ്ട്. തൃശൂർ സ്വദേശിനി കീർത്തന സുമേതനാണ് ആനിമേഷൻ ഒരുക്കിയത്. ചിത്രങ്ങൾ വരച്ചത് തിരുവനന്തപുരം സ്വദേശി അമൽ സി ബോസും. ആലപ്പുഴക്കാരൻ അനന്തു  എഡിറ്റർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top