28 November Saturday

ക‌ൃഷ്‌ണപുരത്തെ നക്ഷത്ര തിളക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

അഡ്വ ബിപിൻ സി ബാബു (എൽ ഡി എഫ്) , അഡ്വ കെ പി ശ്രീകുമാർ
 (യു ഡി എഫ്) ,ഹരിഗോവിന്ദ് (എൻഡിഎ)

 കായംകുളം

ക‌ൃഷ്‌ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിരികെ പിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കുന്നത് യുവ പോരാളി അഡ്വ. ബിപിൻ സി ബാബുവിനെ. 
   മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌,  കേരള സർവകലാശാല സെനറ്റ് അംഗം, സിപിഐ എം കായംകുളം ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. 
 റിട്ട. എച്ച്എംടി ഉദ്യോഗസ്ഥൻ ഡി ചന്ദ്രബാബുവാണ്‌ അച്ഛൻ. 
ജില്ലാ പഞ്ചായത്ത് അംവും പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ എൽ പ്രസന്നകുമാരിയാണ്‌ അമ്മ. ഭാര്യ:  ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടനകളുടെ  ജില്ലാ കമ്മിറ്റി അംഗം അഡ്വ. മിനിസ ജബ്ബാർ. 
ദേവികുളങ്ങര, ക‌ൃഷ്‌ണപുരം പഞ്ചായത്തും, കണ്ടല്ലൂർ പഞ്ചായത്തിലെ ഏഴുമുതൽ 11 വരെയുള്ള വാർഡുകളും, വള്ളികുന്നം  പഞ്ചായത്തിലെ 12 മുതൽ 18 വാർഡുകളും, രണ്ടാം വാർഡും ഉൾപ്പെട്ടതാണ് ക‌ൃഷ്‌ണപുരം  ഡിവിഷൻ.പഞ്ചായത്തുകളിൽ ക‌ൃഷ്‌ണപുരവും, കണ്ടല്ലൂരും, വള്ളികുന്നവും ഇടതുമുന്നണിക്കും ദേവികുളങ്ങര   യുഡിഎഫിനുമാണ്‌. 
  കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ അഡ്വ. കെ പി ശ്രീകുമാറാണ് യുഡിഎഫ് സ്ഥാനാർഥി.  ഒരു തവണ ഈ ഡിവിഷനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 
യുവമോർച്ച ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഹരിഗോവിന്ദാണ് എൻഡിഎ സ്ഥാനാർഥി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top