12 December Thursday

എസ്എഫ്ഐ നേതാവിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘം മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
അമ്പലപ്പുഴ
അമ്പലപ്പുഴ ഗവ. കോളേജിൽ അതിക്രമിച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദിച്ചു. ഒന്നാംവർഷ ബിഎ എക്ണോമിക്‌സ്‌ വിദ്യാർഥിയും എസ്എഫ്ഐ ഏരിയ പ്രസിഡന്റുമായ സദ്ദാമിനെയാണ്‌ മർദിച്ചത്‌. നടുവിന് ചവിട്ടും മൂക്കിന് ഇടിയുമേറ്റ്‌ അവശനായ സദ്ദാമിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കൾ പകൽ 11.30 ഓടെയാണ്‌ സംഭവം. കാമ്പസിനുള്ളിൽ കെഎസ്‌യു പ്രവർത്തകർ അനധികൃതമായി കൊടിമരം സ്ഥാപിച്ചതിനെതിരെ സദ്ദാമിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രിൻസിപ്പലിന് പരാതി നൽകി. കൊടിമരം നീക്കണമെന്ന് പ്രിൻസിപ്പൽ കർശനനിർദേശവും നൽകി.
പിന്നീട് പുറത്ത്‌ കൊടിമരം സ്ഥാപിക്കുന്നതിനിടെ കെഎസ്‌യു മണ്ഡലം പ്രസിഡന്റ്‌ ആദിത്യൻ സാനു, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി അൻസിൽ ജലീൽ എന്നിവരുൾപ്പടെ 10 പേർ സംഘടിച്ചെത്തി സദ്ദാമിനെ കാമ്പസിനുള്ളിലും വെളിയിലുമിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ അക്രമിസംഘം മുങ്ങി. മർദനമേറ്റ്‌ നിലത്തുകിടന്ന സദ്ദാമിനെ മറ്റ്‌ വിദ്യാർഥികളാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top