06 December Monday

പൊലീസ് സ്‌മൃതിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

ജീവന്‍ബലിയര്‍പ്പിച്ച പൊലീസ് സേനാംഗങ്ങൾക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ച് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് പുഷ്‌പചക്രം അർപ്പിക്കുന്നു

ആലപ്പുഴ 
ജോലിക്കിടെ ജീവൻ ബലിയർപ്പിച്ച മുഴുവന്‍ പൊലീസ് സേനാംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ച് സ്‌മൃതി ദിനമാചരിച്ചു. പ്രത്യേക പൊലീസ് പരേഡും ജില്ലാ സായുധസേന ഗ്രൗണ്ടിൽ ഒരുക്കി. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് പുഷ്‌പചക്രം അർപ്പിച്ചു. അഡീഷണൽ എസ്‍പി എ യു സുനിൽകുമാർ, ഡെപ്യൂട്ടി കമാണ്ടന്റ് വി സുരേഷ്ബാബു, ഡിവൈഎസ്‍പിമാരായ കെ വി ബെന്നി, എസ് ടി സുരേഷ്‍‍കുമാർ, ടി ബി വിജയൻ, അലക്‌സ്‌ ബേബി എന്നിവരും മറ്റ് പൊലീസുകാരും പങ്കെടുത്തു. 
വെള്ളിയാഴ്‌ച വെബിനാർ ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉദ്ഘാടനംചെയ്യും. ജില്ലയിൽ മരണാനന്തര സൈനിക ബഹുമതികൾ നേടിയിട്ടുള്ളവരുടെ ഭവനങ്ങള്‍ പൊലീസ് ഓഫീസർമാർ സന്ദർശിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ പൊലീസിന്റെ ആയുധങ്ങൾ, പൊലീസ് നായ്‍ക്കള്‍, ഉപകരണങ്ങൾ, തുടങ്ങിയവ പ്രദർശിപ്പിക്കും.
ചാരുംമൂട്
പൊലീസ് സ്‌മൃതിദിനത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വിഎച്ച്എസ്എസിലുള്ള ബിഎസ്എഫ് ജവാൻ കെ രാജന്റെ സ്‌മൃതിയിടത്തിൽ പുഷ്‌പാർച്ചന നടത്തി. പ്രിൻസിപ്പൽ കെ എൻ ഗോപാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ഹെഡ്മിസ്ട്രസ് ജയലക്ഷ്‌മി അധ്യക്ഷയായി. 
പൂർവവിദ്യാർഥി സംഘടന സെക്രട്ടറി എസ് ജമാൽ അനുസ്‌മരണം നടത്തി. അധ്യാപകരായ ശിവപ്രസാദ്, അഗസ്‌റ്റിൻ ജോർജ്, റീന, ജയശ്രീ, എൻസിസി കേഡറ്റുകൾ, ജവാന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top