22 October Friday

1250 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
ആലപ്പുഴ
ജില്ലയില്‍ 1250 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1223 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതിൽ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 
ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 18.59 ശതമാനമാണ്.
  1104 പേര്‍ രോഗമുക്തരായി. നിലവില്‍ 9903 പേര്‍ ചികിത്സയിലും 21,985 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 6721 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു. മാനദണ്ഡങ്ങൾ  ലംഘിച്ച് പുറത്തേക്ക് ഇറക്കിയ 14 വാഹനങ്ങൾ പൊലീസ്‌ പിടിച്ചെടുത്തു. 26 കേസെടുത്തു. ഏഴു പേരെ അറസ്‌റ്റ്‌ ചെയ്‌തു. സമ്പർക്കവിലക്ക്‌ ലംഘിച്ചതിന് അഞ്ചു പേർക്കെതിരെയും  മാസ്‌ക്‌ ധരിക്കാത്തതിന് 607പേർക്കെതിരെയും നടപടിയെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top