18 October Monday
ദേശീയപാത

അറ്റകുറ്റപ്പണിയില്ലെങ്കിൽ 
സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
 
അമ്പലപ്പുഴ
അമ്പലപ്പുഴ മണ്ഡലത്തിലേതുൾപ്പെടെ  ജില്ലയിലെ ദേശീയപാത അറ്റകുറ്റപ്പണി നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാവുന്നില്ലെങ്കിൽ സമരത്തിലേയ്‌ക്ക്‌ നീങ്ങുമെന്ന്‌ എച്ച്‌ സലാം എംഎൽഎ മുന്നറിയിപ്പ്‌ നൽകി. 
കത്തു നൽകി രണ്ടുമാസം കഴിഞ്ഞിട്ടും   കേന്ദ്ര നിയന്ത്രണത്തിലായ ദേശീയപാത അതോറിറ്റി നടപടിയെടുത്തില്ല. പുതുക്കിയ കേന്ദ്ര നോട്ടിഫിക്കേഷൻ മൂലം സംസ്ഥാന പൊതുമരമാത്ത്‌ വകുപ്പിന്‌ ദേശീയപാത അറ്റകുറ്റപ്പണി നടത്താനാവില്ല. നേരത്തെ സംസ്ഥാനത്തിന്റെ കീഴിലായിരുന്ന പാതാപരിപാലനം കേന്ദ്രം എടുത്തുമാറ്റുകയായി
രുന്നു. 
   1781- കിലോമീറ്റർ ദേശീയ പാതയിൽ 548 കിലോമീറ്റർ മാത്രമാണ് സംസ്ഥാന എൻഎച്ച് വിഭാഗത്തിന്റെ അധീനതയിൽ. അറ്റകുറ്റപ്പണി അനന്തമായി നീളുന്നതോടെ റോഡിൽ രൂപപ്പെട്ട വൻ കുഴികൾ അപകട മുനമ്പുകളാകുകയാണ്‌. അപകടത്തിൽപ്പെടുന്നതാകട്ടെ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരും.  
വളവനാട് മുതൽ കുറവൻതോടു വരെയും, കുറവൻതോട് മുതൽ പുറക്കാട് വരെയും അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയെങ്കിലും സമയബന്ധിതമായി അനുമതി നൽകാത്തത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന്‌ എച്ച്‌ സലാം പ
റഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top