25 August Sunday
55 കുടുംബങ്ങൾ ക്യാമ്പിൽ

ഇന്നും മഞ്ഞ അലർട്ട‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ആറാട്ടുപുഴയിലെ കടലാക്രമണബാധിത പ്രദേശങ്ങൾ എ എം ആരിഫ്‌ എംപി സന്ദർശിക്കുന്നു

ആലപ്പുഴ
ജില്ലയിൽ മഞ്ഞ അലർട്ട‌് തിങ്കളാഴ‌്ചകൂടി തുടരും. ഞായറാഴ‌്ച പകൽ മഴയ‌്ക്ക‌് നേരിയ ശമനമുണ്ടായെങ്കിലും വൈകിട്ടോടെ കനത്തു‌. ആലപ്പുഴയിലാണ‌് കൂടുതൽ മഴ ലഭിച്ചത‌്. കുറവ‌് കായംകുളത്ത‌്. ഉച്ചവരെ ആലപ്പുഴയിൽ 53.4 മില്ലിമീറ്ററും കായംകുളത്ത‌് 20 മില്ലിമീറ്ററും മഴ ലഭിച്ചു.
കടലാക്രമണബാധിത പ്രദേശങ്ങളായ കാട്ടൂരിലും ആറാട്ടുപുഴയിലും ദുരിതാശ്വാസ ക്യാമ്പ‌ുകൾ പ്രവർത്തിക്കുന്നുണ്ട‌്. കാട്ടൂരിൽ 18 കുടുംബങ്ങളിലെ 65 പേരും ആറാട്ടുപുഴയിൽ 37 കുടുംബങ്ങളിലെ 163 പേരും ക്യാമ്പിലുണ്ട‌്. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണസംവിധാനം സജ്ജമാണ‌്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പ‌് തുടങ്ങാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി.
കടലിൽ പോകരുത‌്
സംസ്ഥാനതീരത്ത‌് ശക‌്തമായ കാറ്റിനും തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തിങ്കളാഴ‌്ച മത്സ്യത്തൊഴിലാളികൾ കടലിൽ പേകരുത‌്‌. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്‌ധമാകാനിടയുണ്ട്. നാല‌് മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾക്കും സാധ്യയുണ്ട‌്.
താലൂക്കുകളിൽ കൺട്രോൾ റൂം:
മഴ കനത്തതോടെ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. ജില്ലാ കൺട്രോൾ റൂം കലക‌്ടറേറ്റിലാണ‌് പ്രവർത്തിക്കുന്നത‌്‌. ഫോൺ: 0477–-2238630, 1077 (ടോൾ ഫ്രീ). താലൂക്ക‌് കൺട്രോൾറൂം –- ചേർത്തല: -0478–-2813103, അമ്പലപ്പുഴ-: 0477–-2253771, കുട്ടനാട്: -2702221, കാർത്തികപ്പള്ളി-: 0479–-2412797, മാവേലിക്കര: -0479–-2302216, ചെങ്ങന്നൂർ-: 0479–-2452334. അടിയന്തരസഹായത്തിന് ഈ നമ്പറുകളിൽ ബന്ധപ്പെടാം.
കടത്തുവള്ളം തകർന്നു 
ഹരിപ്പാട് 
ശക്തമായ കാറ്റിൽ മരം വീണ് കായൽ തീരത്തുകെട്ടിയ കടത്തുവള്ളം തകർന്നു. ആറാട്ടുപുഴ പഞ്ചായത്ത് 18–-ാം വാർഡിൽ പടന്നയിൽ ശിവാനന്ദന്റെ വള്ളമാണ് തകർന്നത്. വള്ളം കെട്ടിയിരുന്ന മഹാഗണിമരം വീണ് വള്ളത്തിന്റെ തലമരം വേറിട്ട് പലകയടക്കം ചിതറിപ്പോയി. ശനിയാഴ‌്ച പുലർച്ചെയായിരുന്നു സംഭവം.
പ്രധാന വാർത്തകൾ
 Top