19 August Monday
തോട്ടപ്പള്ളി സ്‌പിൽവേ

പൊഴി മുറിക്കൽ അവസാനഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തോട്ടപ്പള്ളി സ്‌പിൽവേയുടെ പൊഴി മുറിക്കൽ പുരോഗമിക്കുന്നു

അമ്പലപ്പുഴ
തോട്ടപ്പള്ളി സ്‌പിൽവേയുടെ പൊഴി മുറിക്കൽ അവസാന ഘട്ടത്തിൽ. കനത്ത മഴയിൽ കുട്ടനാടിന്റെ കിഴക്കൻ മേഖലകളിൽ ജലനിരപ്പ് ഉയരുന്നതിനാലാണ് പൊഴി മുറിച്ച‌് കടലിലേക്ക് വെള്ളമൊഴുക്കുന്നത‌്. 
തിങ്കളാ‌ഴ‌്ചയോടെ പ്രവർത്തി പൂർത്തിയാക്കും.
150 മീറ്റർ നീളത്തിലും, 20 മീറ്റർ വീതിയിലും, മൂന്ന‌് മീറ്റർ ആഴത്തിലുമാണ് മണൽ നീക്കി പൊഴി മുറിക്കുക. ഹിറ്റാച്ചിയുപയോഗിച്ച് ഒരു മാസം മുമ്പ് ആരംഭിച്ച പ്രവർത്തിയിൽ 120 മീറ്റർ നീളത്തിൽ പൊഴി മുറിച്ചിരുന്നു. ജലനിരപ്പ് ഉയർന്നതിനാലാണ് ഞായറാഴ്‌ച ബാക്കിയുള്ള 30 മീറ്റർ ഭാഗത്തെ പൊഴി മുറിച്ചത‌്. 
കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചിട്ടില്ലെന്ന് ജലസേചന വകുപ്പ് അധിക‌ൃതർ പറഞ്ഞു. ഒഴുക്കു സുഗമമാക്കാൻ സ്‌പിൽവേയിലെ 40 ഷട്ടറും തുറന്നു.
പ്രധാന വാർത്തകൾ
 Top