04 August Wednesday

‘സ്വർണമാല ഊരി നൽകി’ പെട്രോൾ വാങ്ങി സമരം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
ആലപ്പുഴ
ഇന്ധനക്കൊള്ളയ്‌ക്കെതിരെ സ്വർണമാല ഊരി നൽകി പെട്രോൾ അടിപ്പിച്ച് പ്രതീകാത്മക സമരം. സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത ചക്ര സ്‌തംഭന സമരത്തിലാണ് കെഎസ്എഫ്‌ ഇഎസ്എ, വഴിച്ചേരി പെട്രോൾ ബങ്കിൽ സ്വർണമാല ഊരി നൽകി പെട്രോൾ അടിപ്പിച്ചത്. കെഎസ്എഫ്ഇഎസ്എ  ജില്ലാ സെക്രട്ടറി  ഉല്ലാസ് സമരം ഉദ്ഘാടനം ചെയ്‌തു.  പ്രസിഡന്റ്  സുസ്‌മിത സുന്ദരൻ , ട്രഷറർ സജിമോൻ അനിൽകുമർ, ദിവ എസ് മണി, രഞ്ജിത്ത്, മനോജ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top