02 July Saturday
എസ്‌എഫ്ഐ സംസ്ഥാന സമ്മേളനം

അഭിമന്യു സ്‌മരണയിൽ 
ജ്വലിച്ച്‌ ദീപശിഖാ ജാഥ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

എസ്‌എഫ്ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ രക്തസാക്ഷി അഭിമന്യുവിന്റെ സ്‌മൃതികുടീരത്തിൽവച്ച് ജാഥാ ക്യാപ്‌റ്റൻ ആദർശ്‌ എം സജി, മാനേജർ അമൽ സോഹൻ എന്നിവർക്ക്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ് കൈമാറുന്നു

ആലപ്പുഴ
രക്തസാക്ഷി അഭിമന്യുവിന്റെ സ്‌മരണകൾ ജ്വലിപ്പിച്ച്‌ എസ്‌എഫ്ഐ സംസ്ഥാന സമ്മേളന ദീപശിഖാ പ്രയാണത്തിന്‌ തുടക്കം. അഭിമന്യുവിന്റെ ചാരുംമൂട്ടിലെ സ്‌മൃതികുടീരത്തിൽ നിന്നാണ്‌ ജാഥ തുടങ്ങിയത്‌. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ് ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്ഐ ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ എ അക്ഷയ് സ്വാഗതവും ചാരുംമൂട് ഏരിയ സെക്രട്ടറി അഖിൽ ജി കൃഷ്‌ണൻ നന്ദിയും പറഞ്ഞു.  
   ജാഥാ ക്യാപ്‌റ്റൻ എസ്‌എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ആദർശ്‌ എം സജി, മാനേജർ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ എന്നിവർക്ക്‌ വി വസിഫ് ദീപശിഖ കൈമാറി. കാർത്തികപ്പള്ളി, ആലപ്പുഴ, തുറവുർ കേന്ദ്രങ്ങളിലെ സ്വീകരണത്തിന്‌ശേഷം ജാഥ എറണാകുളം ജില്ലയിൽ പ്രവേശിച്ചു. എസ്‌എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എ എ അക്ഷയ്‌യിൽനിന്ന്‌ എറണാകുളം ജില്ലാ സെക്രട്ടറി പി എം ആർഷോ ദീപശിഖ ഏറ്റുവാങ്ങി. പെരിന്തൽമണ്ണയിൽ 23 മുതൽ 27വരെയാണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top