22 August Thursday

ശുചീകരണത്തിൽ കയർ കോർപ്പറേഷനും

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

കയർകോർപ്പറേഷന്റെ മഴക്കാലപൂർവ ശുചീകരണം ചെയർമാൻ ടി കെ ദേവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ആലപ്പുഴ
കേരള സംസ്ഥാന കയർ കോർപ്പറേഷന്റെ മഴക്കാല പൂർവശുചീകരണം ചെയർമാൻ ടി കെ ദേവകുമാർ ഉദ‌്ഘാടനംചെയ‌്തു.കയർ കോർപ്പറേഷൻ മാനേജിങ‌് ഡയറക‌്ടർ ജി ശ്രീകുമാർ, ബിസിനസ‌് മാനേജർ എൻ സുനുരാജ‌്, യൂണിയൻ നേതാക്കളായ എൻ പി വിദ്യാനന്ദൻ, എ എ ഷുക്കൂർ, പി ജ്യോതിസ‌്, സജീവ‌് ജനാർദൻ എന്നിവർ സംസാരിച്ചു.
കയർഫെഡിലെ മഴക്കാല പൂർവശുചീകരണം പ്രസിഡന്റ് അഡ്വ. എൻ സായികുമാർ ഉദ‌്ഘാടനംചെയ‌്തു. മുഴുവൻ ഉൽപ്പാദന യൂണിറ്റുകളില‌ും ഷോ റൂമുകളിലും റീജിയണൽ ഓഫീസുകളിലുമെല്ലാം മഴക്കാല പൂർവശുചീകരണം നടത്തും. 30ന് മുമ്പ‌് ശുചീകരണം പൂർത്തിയാക്കും.
പ്രധാന വാർത്തകൾ
 Top