18 September Wednesday

സിഐടിയു സ്ഥാപകദിനം 30ന‌്: ശുചീകരണദിനമായി ആചരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
ആലപ്പുഴ
സിഐടിയു സ്ഥാപകദിനമായ  30ന് ശുചീകരണദിനമായി ആചരിക്കും. ജില്ലയിൽ യൂണിയൻ അംഗങ്ങൾ തൊഴിൽ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിലും, ഇതോടൊപ്പം മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുക്കും. 
ശുചീകരണം വിജയിപ്പിക്കാൻ  മുഴുവൻ തൊഴിലാളികളോടും സിഐടിയു ജില്ലാ പ്രസിഡന്റ് പി ഗാനകുമാറും സെക്രട്ടറി പി പി ചിത്തരഞ്ജനും അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top