25 June Tuesday

ദ്വിദിന പരിശീലന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

ആലപ്പുഴ
കേരള സംസ്ഥാന പരിവർത്തിത ക്രൈസ‌്തവ വികസന കോർപ്പറേഷൻ, സ‌്റ്റേറ്റ് ഇൻസ‌്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷൻ ടെക്‌നോളജിയുടെ സഹകരണത്തോടുകൂടി പട്ടികജാതിയിൽനിന്നും ക്രിസ‌്തുമതത്തി‌ലേയ‌്ക്ക‌് പരിവർത്തനം ചെയ‌്തിട്ടുള്ളവരും പട്ടികജാതിയിലേക്ക് ശുപാർശ ചെയ‌്തിട്ടുള്ള വിഭാഗത്തിൽപ്പെട്ടവരുമായ (ഒഇസി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) പ്ലസ് ടു പാസായ 50 വിദ്യാർഥികൾക്ക് ജൂൺ 4, 5 തീയതികളിൽ കരിയർ ഗൈഡൻസ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളിൽ കോട്ടയത്ത‌് പരിശീലന ക്യാമ്പ് നടത്തും. താമസവും ഭക്ഷണവും സൗജന്യമാണ‌്. കുട്ടികൾക്ക് യാത്രാബത്ത അനുവദിക്കും. 
ജാതി സർട്ടിഫിക്കറ്റിന്റെ കോപ്പി, പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവ കോർപ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേയ‌്ക്ക‌് താഴെ പറയുന്ന വിലാസത്തിൽ ഓൺ ലൈനായോ, വാട്ട്‌സ് ആപ്പ് മുഖേനയോ, തപാൽ മാർഗമോ, നേരിട്ടോ 31ന് മുൻപായി അയക്കണം.
വിലാസം: പ്രോഗ്രാം കോ–--ഓർഡിനേറ്റർ, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവർത്തിത ക്രൈസ‌്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, നാഗമ്പടം, കോട്ടയം. ഫോൺ: 0481  -2564304, 8943879934 വാട്ട്‌സ്ആപ്പ് നമ്പർ: 8943879934. ഇ-മെയിൽ ksdccandrc@gmail.com

 

പ്രധാന വാർത്തകൾ
 Top