13 May Thursday

ആലപ്പുഴ നഗരസഭ 
കൺട്രോൾ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 22, 2021

ജില്ലാ പഞ്ചായത്ത് ജെൻഡർ പാർക്കിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ‍്ക് സംവിധാനം എ എം ആരിഫ് എം പി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കോവിഡ് 19 പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ആലപ്പുഴ നഗരസഭ കൺട്രോൾ റൂം തുറന്നു. കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സഹായമാവശ്യമെങ്കിൽ 0477 2251792 എന്ന ഫോൺനമ്പരിൽ വിളിക്കാം. 
കൺട്രോൾറൂം വഴി ഡോക്‌ടർമാരുടെ ഓൺകോൾ സേവനം ലഭിക്കും.  ആയുർവേദ, ഹോമിയോ പ്രതിരോധ മരുന്നുകളും സൗജന്യമായി ലഭ്യമാക്കും. കൗൺസലിങ്‌ സേവനങ്ങൾ, വാർഡ് തല ജാഗ്രതാ സമിതിയുടെ ഏകോപനം, കോവിഡ് പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യൽ, മാസ്‌ ടെസ്‌റ്റിങ്‌ ക്യാമ്പയിൻ ഇവയൊക്കെയാണ് കോവിഡ് കൺട്രോൾ റൂം  വഴി നഗരസഭ നടപ്പാക്കുന്നതെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ് അറിയിച്ചു. 
 വഴിച്ചേരി (ഡാറാ മാർക്കറ്റ്),  പുലയൻവഴി   മാർക്കറ്റുകളിൽ   സംരക്ഷണ സമിതി  രൂപീകരിച്ചു.  മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോവിഡ് പരിശോധനയും, മെയ് രണ്ടിന് ശേഷം  വാക്‌സിനേഷൻ ക്യാമ്പും നടത്തും. 
 യോഗത്തിൽ ഉപാധ്യക്ഷൻ  പി എസ്  എം ഹുസൈൻ, ആരോഗ്യ  സ്‌റ്റാൻഡിങ് കമ്മിറ്റി  അധ്യക്ഷ  ബീന രമേശ്, വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു തോമസ്, കൗൺസിലർമാരായ  ബി അജേഷ്, നസീർ പുന്നയ്‌ക്കൽ, ഹെൽത്ത് ഓഫീസർ  കെ പി വർഗീസ് , ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ എസ് ഹർഷിദ്, സി ജയകുമാർ, കച്ചവടക്കാർ, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ , ലോഡിങ്‌ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top