30 May Saturday
പ്രളയാനന്തര വായ്‌പ സബ്സിഡി

28.41 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ആലപ്പുഴ
2018ലെ പ്രളയാനന്തര വായ്‌പ സബ്സിഡിയായി ജില്ലയ്‌ക്ക്‌ 28.41 കോടി രൂപ അനുവദിച്ചു. 55 പഞ്ചായത്തുകളിലെ 5055 അയൽക്കൂട്ടങ്ങൾക്ക്‌ 453 കോടി രൂപയാണ് വായ്‌പ നൽകിയത്. പ്രളയം ഏറെബാധിച്ച കുട്ടനാടിന്‌ സബ്‌സിഡി വലിയ സഹായകമാകും. 15കോടി രൂപ കുട്ടനാട്ടിലെ 12 സിഡിഎസുകൾക്ക്‌ ലഭിക്കും. വീട്ടുപകരണം നഷ്‌ടപ്പെട്ട കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി നൽകിയ പലിശരഹിത വായ്‌പയുടെ സബ്സിഡിയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാസഹകരണ ബാങ്കും കനറ ബാങ്കുമാണ് ഏറ്റവുമധികം തുകവായ്‌പ നൽകിയത്. അയൽക്കൂട്ട അംഗങ്ങൾ അടച്ച ഒമ്പതുശതമാനം പലിശയാണ് സബ്സിഡിയായി നൽകുന്നത്‌. അടുത്തയാഴ്‌ച മുതൽ വിതരണം ചെയ്യും. 
 പ്രളയാനന്തര ധനസഹായമായി പതിനായിരം രൂപയുടെ ആദ്യഗഡു ലഭിച്ച പ്രളയ ബാധിതർക്ക് പിന്നീട് സർക്കാർ പ്രത്യേകം അനുവദിച്ച വായ്‌പയിൽ (റിസർജന്റ് കേരള ലോൺ സ്‌കീം) ഒരുലക്ഷം രൂപവരെ ലഭിച്ചിട്ടുണ്ട്‌. ഒരു അയൽക്കൂട്ടത്തിന് പത്തുലക്ഷം രൂപവരെ നൽകിയിട്ടുണ്ട്‌. വീട്ടുപകരണം 50 ശതമാനം വരെ ഇളവിൽ ലഭ്യമാക്കാൻ വിവിധ എജൻസികൾ മുഖേന കുടുംബശ്രീ നടപടി സ്വീകരിച്ചിട്ടുണ്ട്‌. മൂന്നുമുതൽ നാലുവർഷം വരെയാണ് വായ്‌പ കാലാവധി. കൃത്യമായി വായ്‌പ തിരിച്ചടച്ചവർക്കാണ്‌ സബ്സിഡി നൽകുക. സബ്സിഡി തുക വായ്‌പ അക്കൗണ്ടിലേക്ക് കൈമാറും. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി തുകയുടെ വിതരണോദ്ഘാടനം ഒഴിവാക്കി. സിഡിഎസുകൾ വഴി അയൽക്കൂട്ടങ്ങൾക്ക് നേരിട്ട് പണം കൈമാറാനാണ് തീരുമാനം. സംസ്ഥാനത്താകെ 131.17 കോടി രൂപ അനുവദിച്ചു. 
പ്രധാന വാർത്തകൾ
 Top