29 May Friday

വിവാഹത്തിൽ 1000 പേർ; വധുവിന്റെ ഉപ്പയ്‌ക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ആലപ്പുഴ  
കോവിഡ്‌ 19 മുൻകരുതലിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ലംഘിച്ച്‌ വിപുലമായി വിവാഹം നടത്തിയതിന്  കേസെടുത്തു. ആലപ്പുഴ പവർഹൗസ് വാർഡിൽ ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് ആലപ്പുഴ ടൗൺഹാളിൽ 15ന് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച്‌ നടത്തിയത്. കല്യാണം ലഘൂകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഷമീർ അഹമ്മദിന് തഹസിൽദാർ  നോട്ടീസ് നൽകിയിരുന്നു. ഇതിന്‌ പിന്നാലെ 13ന് തഹസിൽദാർ നേരിട്ടെത്തി കുടുംബാംഗങ്ങളെ കണ്ടു. 60 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന്‌  ബന്ധുക്കൾ ഉറപ്പ് നൽകിയിരുന്നു. ആർഡിഒയും വിവാഹചടങ്ങിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു. ആയിരത്തിലധികം ആളുകളാണ്‌ വിവാഹത്തിന് എത്തിയത്. സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പൽ കൗൺസിലറുടെ സഹായത്തോടെ മൈക്ക് അനൗൺസ്‌മെന്റ് നടത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. ഇതിന്‌ പിന്നാലെയാണ്‌ തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പൊലീസ് ഷമീർ അഹമ്മദിനെതിരെ ക്രിമിനൽ കേസെടുത്തത്‌.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top