02 December Wednesday

വിമാനത്താവളത്തില്‍ സമ്മതപത്രം ഒപ്പിട്ടുവാങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരുവനനന്തപുരം
സംസ്ഥാനത്ത് കോവിഡ് സാമൂഹ്യവ്യാപനം എന്ന ഘട്ടത്തിലേക്ക്‌ എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വിദേശത്തുനിന്ന്‌ വന്നവർക്കും അവരുമായി അടുത്തിടപഴകിയവർക്കുമാണ്‌ ശനിയാഴ്ച രോ​ഗം സ്ഥിരീകരിച്ചത്. എങ്കിലും സംസ്ഥാനത്ത് കർശന ജാഗ്രത തുടരും. ദീർഘദൂരയാത്രകൾ ഒഴിവാക്കണം. വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച്‌ പ്രത്യേക സമ്മതപത്രം ഒപ്പിട്ടുവാങ്ങും. ഇത്‌ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. 
നിരീക്ഷണത്തിൽ ഉള്ളവർക്ക്‌ പ്രത്യേക ശ്രദ്ധ നൽകണമെന്ന്‌ ശനിയാഴ്‌ചത്തെ അവലോകനയോഗം തീരുമാനിച്ചു. 
വീട്ടിൽ കൂടുതൽ അംഗങ്ങളും പ്രായമായവരും ഉള്ളവർ നിരീക്ഷണത്തിനായി സർക്കാർ തയ്യാറാക്കുന്ന പ്രത്യേകകേന്ദ്രത്തിൽ കഴിയുന്നതാണ്‌ ഉചിതം. അതിർത്തിയിൽ ചരക്കുവാഹനങ്ങൾ തടയില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌. തുടർന്ന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സർക്കാർ ഇടപെടും. കടകൾ അടയ്‌ക്കുമെന്ന പ്രചാരണം ശരിയല്ല. സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട ആവശ്യവുമില്ല. തിങ്കളാഴ്‌ച വ്യാപാരി–-വ്യവസായി സംഘടനകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top