29 May Friday

പീഡനം: അച്ഛനും മകനുമടക്കം 3 പേർ അറസ്​റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

പ്രതികള്‍

ആലപ്പുഴ
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേർ അറസ്‌റ്റിൽ. ആലപ്പുഴ കുതിരപ്പന്തി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ്​ അറസ്‌റ്റ്‌. ബീച്ച്​ വാർഡ്​ കുതിരപ്പന്തി പനഞ്ചിക്കൽ ഹസൻകുട്ടി (65), മകൻ മുനീർ (35), സുഹൃത്ത്​ കുതിരപ്പന്തി വാർഡ്​ റോസ്​ഹൗസിൽ ഷെമീർ (35) എന്നിവരാണ് പിടിയിലായത്‌. 
നവംബർ മുതൽ സംസാരശേഷിയില്ലാത്ത യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. കടുത്ത ശാരീരിക–- മാനസിക പീഡനത്തെ തുടർന്ന് യുവതി ​ വിഷാദരോഗിയായി. തുടർന്ന്‌ അമ്മ യുവതിയോട് കാര്യം അന്വേഷിച്ചപ്പോഴാണ്‌​​ പീഡനവിവരം പുറത്ത്‌ പറഞ്ഞത്‌. ഹസൻകുട്ടിയുടെ വീട്ടിൽവച്ചാണ്​ യുവതി പീഡനത്തിന്​ ഇരയായത്​. പ്രതികളെ കോടതി റിമാൻഡ്​ ചെയ്​തു.
പ്രധാന വാർത്തകൾ
 Top