04 June Thursday

കടബാധ്യതയിൽ കൈത്താങ്ങായി കാരുണ്യ

karunya plus lotteryUpdated: Saturday Feb 22, 2020

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം ലഭിച്ച നരേന്ദ്രൻ

    

മാന്നാർ
ജപ്തി ഭീഷണിയിലും കടബാധ്യതയിലും വീർപ്പുമുട്ടിയ കുടുംബത്തിന് കാരുണ്യയുടെ കൈത്താങ്ങ്. ബുധനൂർ പഞ്ചായത്ത് എണ്ണയ്‌ക്കാട് 11–-ാം വാർഡിൽ മാനാംകുഴിയിൽ നരേന്ദ്രൻ (67) ആണ് വ്യാഴാഴ്‌ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിച്ചത്. പി എം 822404 എന്ന നമ്പരിനായിരുന്നു സമ്മാനം. സമ്മാനം ലഭിച്ച ലോട്ടറി ജില്ലാ സഹകരണബാങ്ക് എണ്ണയ്‌ക്കാട് ശാഖയിൽ ഏൽപ്പിച്ചു.  ഏജന്റ്‌ സുനിലിൽനിന്നാണ്‌ ലോട്ടറി വാങ്ങിയത്.  മുമ്പും നാമമാത്ര തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്‌. ഭാര്യ പ്രഭാവതി, മകൻ പ്രദീപ്, മരുമകൾ മഞ്‌ജു എന്നിവരടങ്ങുന്ന കുടുംബമാണ് നരേന്ദ്രന്റേത്. 30 വർഷമായി എണ്ണയ്‌ക്കാട് ജങ്ഷനിൽ വാടകയ്‌ക്ക്‌ മുറിയെടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നു.  വസ്‌തു പണയപ്പെടുത്തിയാണ്‌ മക്കളുടെ വിവാഹം നടത്തിയത്. പണം  തിരിച്ചുനൽകാൻ കഴിയാതെവന്നതോടെ സ്വകാര്യവ്യക്തി വസ്‌തു സ്വന്തം പേരിലാക്കി. ഇപ്പോൾ കേസ് കോടതിയിലാണ്‌. സാമ്പത്തിക ബാധ്യതയിലായിരുന്ന നരേന്ദ്രന്‌ കാരുണ്യ ആശ്വാസമായി. ബാധ്യത തീർത്ത് പച്ചക്കറി കച്ചവടം വിപുലമാക്കുമെന്നും നരേന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top