09 February Thursday

കേരളത്തെ അട്ടിമറിക്കാൻ ശ്രമം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

വള്ളികുന്നം മണക്കാട് നടന്ന എസ് രാജേഷ് അനുസ്മരണ യോഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
കേരളത്തിന്റെ ജനപക്ഷ വികസനത്തെ അട്ടിമറിക്കാൻ ആസൂത്രിതശ്രമമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, കേരള സർവകലാശാല യൂണിയൻ ചെയർമാൻ, സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം, വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ് രാജേഷിന്റെ ഒന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് വള്ളികുന്നം മണക്കാട് ജങ്ഷനിൽ നടന്ന അനുസ്‌മരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു ടീച്ചർ. ഇടത് സർക്കാരിനെതിരെ കേന്ദ്രം നടത്തുന്ന കരുതിക്കൂട്ടിയുള്ള ആക്രമണത്തിന് കോൺഗ്രസ് കൂട്ടുനിൽക്കുന്നു. ജനജീവിതം നശിപ്പിച്ച് കൊഴുക്കുന്ന കോർപറേറ്റുകൾക്ക് ബിജെപി ഒത്താശചെയ്യുന്നു. നികുതിയുടെ 70 ശതമാനവും കൈക്കലാക്കുന്ന കേന്ദ്രം പദ്ധതികൾക്ക് തടസം നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരായതിനാലാണ് ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്തത്. കേരളത്തെക്കൂടി ജാതീയമായി വേർതിരിക്കാനും ശ്രമമുണ്ട്. ഗവർണറുടെ ജനാധിപത്യധ്വംസനത്തിനെതിരെ കൂട്ടായ പ്രതിരോധം തീർക്കണം.  വർഗീയ വിപത്തിനെതിരെ കരുതിയിരിക്കേണ്ട കാലമാണെന്നും ശൈലജ പറഞ്ഞു.
അഡ്വ. വി കെ അജിത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ രാഘവൻ, ജി രാജമ്മ, ഏരിയ സെക്രട്ടറി ബി ബിനു, ആർ രാജേഷ്, എം എസ് അരുൺകുമാർ എംഎൽഎ, എൻ എസ് ശ്രീകുമാർ, വി വിനോദ്, വിശ്വൻ പടനിലം, ജെ രവീന്ദ്രനാഥ്, എൻ എസ് സലിംകുമാർ, ബിജി പ്രസാദ്, കെ രാജു, വി കെ അനിൽ, കെ വി അഭിലാഷ് എന്നിവർ സംസാരിച്ചു. എൻ മോഹൻകുമാർ സ്വാഗതം പറഞ്ഞു. രാവിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും വൈകിട്ട് അനുസ്‌മരണറാലിയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top