23 November Monday

അടച്ചിട്ട റോഡ്‌ പഞ്ചായത്തംഗം തുറന്നെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 ചേർത്തല

കണ്ടെയ‌്ൻമെന്റ‌് സോണിലെ അടച്ചിട്ട റോഡ‌് പഞ്ചായത്തംഗം തുറന്നെന്ന് കാട്ടി‌  മുഖ്യമന്ത്രിക്ക്‌ നാട്ടുകാരുടെ പരാതി.
 ചേന്നംപള്ളിപ്പുറം പഞ്ചായത്ത‌് നാലാം വാർഡിലെ അടച്ചിട്ട റോഡാ‌ണ‌് ഒന്നാം വാർഡംഗം ടോമി ഉലഹന്നാന്റെ നേതൃത്വത്തിൽ  തുറന്നത‌്. നാട്ടുകാർ ഇവരെ തടഞ്ഞുവയ‌്ക്കുകയും പൊലീസിനെ അറിയിക്കുകയുംചെയ‌്തു.
 സ്ഥലത്തെത്തിയ പൊലീസ‌് പൊളിച്ചവരെക്കൊണ്ടുതന്നെ തടസം പുനഃസ്ഥാപിച്ചു. എന്നാൽ ഗുരുതര കുറ്റകൃത്യമായിട്ടും ഇവർക്കെതിരെ നടപടിയെത്തില്ലെന്ന്‌ മുഖ്യമന്ത്രിക്ക‌് നൽകിയ പരാതിയിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top