13 November Wednesday
കള്ളംപറഞ്ഞ്‌ യുഡിഎഫ്‌

തലശേരിയിലെ ചിത്രം പങ്കുവച്ച്‌ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
ആലപ്പുഴ
അരൂർ ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ പരസ്യപ്രചാരണം അവസാനിച്ചിട്ടും എൽഡിഎഫ്‌ നേതാക്കൾ മണ്ഡലത്തിൽ തുടരുന്നെന്ന്‌ യുഡിഎഫിന്റെ കള്ളപരാതി.  കലക്‌ടർക്ക്ാണ്‌ യുഡിഎഫ്‌ കള്ളപരാതി നൽകിയത്‌.  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ അരൂരിലുണ്ടെന്ന ആരോപണം തലശേരിയിലെ പരിപാടയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സഹിതം അദ്ദേഹം പൊളിച്ചടുക്കി.
അടിസ്ഥാനരഹിതമായ ആരോപണം ഓൺലൈൻ മാധ്യങ്ങൾ വാർത്തയാക്കിയിരുന്നു. തുടർന്നാണ്‌ ഞായറാഴ്‌ച രാവിലെ തലശേരിയിൽ സി എച്ച്‌ അനുസ്‌മരണത്തിൽ പങ്കെടുക്കുന്ന ഫെയ്‌സ്‌ബുക്ക്‌ ലൈവിന്റെ സ്‌ക്രീൻ ഷോട്ട്‌ പി ജയരാജൻ പങ്കുവച്ചത്‌. പാനൂരിൽനിന്നാണ്‌ പോസ്‌റ്റിടുന്നതെന്നും അദ്ദേഹം ഫെയ്‌സ്‌സ്‌ബുക്കിൽ കുറിച്ചു.
 
പ്രധാന വാർത്തകൾ
 Top