02 December Friday
1001 അംഗ സ്വാഗതസംഘമായി

മഹിളാ അസോ. സംസ്ഥാന സമ്മേളനം നവം. 21 മുതൽ ആലപ്പുഴയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം 
അഖിലേന്ത്യാ വൈസ്‍പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 21, 22, 23 തീയതികളിൽ ആലപ്പുഴയിലാണ് സമ്മേളനം.
മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡണ്ട്‌ സൂസൻ കോടി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജൻ എംഎൽഎ എന്നിവർ സംസാരിച്ചു. പ്രഭാമധു നന്ദി പറഞ്ഞു.
251 അംഗ എക്‌സിക്യൂട്ടീവ്‌ അടക്കം 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവഹികൾ: ടി എം തോമസ്‌ ഐസക്‌, സി എസ്‌ സുജാത, സജി ചെറിയാൻ, ആർ നാസർ, സി ബി ചന്ദ്രബാബു, എ എം ആരിഫ്‌ എംപി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച്‌ സലാം, എം എസ്‌ അരുൺകുമാർ, ജി സുധാകരൻ (രക്ഷാധികാരികൾ), കെ ജി രാജേശ്വരി (ചെയർപേഴ്‌സൺ), പ്രഭാമധു (ജനറൽ കൺവീനർ), ജി രാജമ്മ (കൺവീനർ), ലീല അഭിലാഷ്‌, യു പ്രതിഭ എംഎൽഎ, ദലീമ എംഎൽഎ, പി എ ജുമൈലത്ത്‌, പുഷ്‌പലത മധു, സൗമ്യരാജ്‌, ഡോ. ബിച്ചു എക്‌സ്‌ മലയിൽ, എം വി പ്രിയ (വൈസ്‌ ചെയർപേഴ്‌സൺമാർ),  സുശീല മണി, പി പി സംഗീത, ലാലി വേണു, രാജേശ്വരി ഉദയൻ (ജോയിന്റ്‌ കൺവീനർമാർ).
സബ്‌കമ്മിറ്റികൾ 
രജിസ്‌ട്രേഷൻ: ഷേർളി ഭാർഗവൻ (ചെയർപേഴ്‌സൺ), കെ കെ ജയമ്മ (കൺവീനർ), റിസപ്‌ഷൻ: സൗമ്യ രാജ്‌ (ചെയർപേഴ്‌സൺ), പുഷ്‌പലത മധു (കൺവീനർ), പ്രചാരണം: പി ശശികല (ചെയർപേഴ്‌സൺ) ലീല അഭിലാഷ്‌ (കൺവീനർ), സ്‌റ്റേജ്‌ ആൻഡ്‌ ഡെക്കറേഷൻ: ഷീന സനൽകുമാർ (ചെയർപേഴ്‌സൺ), രാജേശ്വരി (കൺവീനർ), താമസം: പി പി സംഗീത (ചെയർപേഴ്‌സൺ), ആഷിത (കൺവീനർ), ഭക്ഷണം: നിർമല ശെൽവരാജ്‌ (ചെയർപേഴ്‌സൺ), ജമീല പുരുഷോത്തമൻ (കൺവീനർ), മെഡിക്കൽ: ഇന്ദിരാദാസ്‌ (ചെയർപേഴ്‌സൺ), ദീപ (കൺവീനർ), സെമിനാർ: ഡോ. ബിച്ചു എക്‌സ്‌ മലയിൽ (ചെയർപേഴ്‌സൺ), സന്ധ്യ രമേശ്‌ (കൺവീനർ), വളണ്ടിയർ: സുശീല മണി (ചെയർപേഴ്‌സൺ), കൃഷ്‌ണലത (കൺവീനർ), ഗതാഗതം: സുനിത കുര്യൻ (ചെയർമാൻ), ടി സുകുമാരി (കൺവീനർ), സുവനീർ: അഡ്വ. സീമ (ചെയർപേഴ്‌സൺ), രമ്യ രമണൻ (കൺവീനർ), സമൂഹമാധ്യമം: ബെറ്റ്‌സി ജിനു (കൺവീനർ). ഫിനാൻസ്‌: കെ ജി രാജേശ്വരി (ചെയർപേഴ്‌സൺ), ജി രാജമ്മ (കൺവീനർ).

രാജ്യത്തെ മനുസ്‌മൃതിയിലേക്ക്‌ 
കൊണ്ടുപോകാൻ ശ്രമം : പി കെ ശ്രീമതി

ആലപ്പുഴ
സ്‌ത്രീകളുടെ പരിമിതമായ അവകാശങ്ങൾ പോലും ഇല്ലാതാക്കി ‘നഃസ്‌ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനുസ്‌മൃതി കാലഘട്ടത്തിലേക്ക്‌ രാജ്യത്തെ കൊണ്ടുപോകാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ പി കെ ശ്രീമതി. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പട്ടികജാതിക്കാർക്കും സ്‌ത്രീകൾക്കും ഒരുവിധ സാമൂഹിക അംഗീകാരങ്ങളും ഇന്നുമില്ല. സ്‌ത്രീസമത്വം വോട്ടിന്റെ കാര്യത്തിൽ മാത്രമാണ്. അത് കഴിഞ്ഞാൽ രണ്ടാംതരം പൗരയാണ് സ്‌ത്രീ. 
ജുഡീഷ്യറി പോലും സ്‌ത്രീകൾക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്ന സ്ഥിതിയാണ്‌. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്‌തമായി കൂടുതൽ അവകാശങ്ങളും അംഗീകാരവും കേരളത്തിൽ സ്‌ത്രീകൾക്കുണ്ട്. ഇടതുപക്ഷം ഭരിച്ചതിനാലാണ് ഇത് ലഭിച്ചത്. 
എൽഡിഎഫ് ഭരിക്കുന്നതിനാൽ കേരളം ഇപ്പോൾ സ്‌ത്രീപക്ഷ കേരളമാണ്.സ്‌ത്രീ പുരുഷ സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പോരാട്ടങ്ങൾ പോലെ തന്നെ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനും സ്‌ത്രീകൾ പ്രതിജ്ഞാബദ്ധമാണ്‌–- ശ്രീമതി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top