06 December Tuesday

ഇലകരിയൽ രോഗം പടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ഇല കരിയൽ രോഗം ബാധിച്ച നെൽച്ചെടികൾ

അമ്പലപ്പുഴ
പുറക്കാട് പഞ്ചായത്തിലെ കരിനില പാശേഖരങ്ങളിലെ നെൽച്ചെടികളിൽ ഇലകരിച്ചിൽ രോഗം വ്യാപകമാകുന്നു. അതിതീവ്രമഴയും വെള്ളപ്പൊക്കവും ഓരുവെള്ള ഭീഷണിയും അതിജീവിച്ച് 70 മുതൽ 75 ദിവസം വരെ പ്രായമായ നെൽച്ചെടികളിൽ കുലവരുന്ന ഘട്ടത്തിലാണ് ഇലകരിച്ചിൽ ബാധ. പ്രളയശേഷമാണ് രോഗം വ്യാപകമാകാൻ തുടങ്ങിയതെന്ന് കർഷകർ പറയുന്നു. 
 ഏക്കർ ഒന്നിന് 25,000 മുതൽ 35,000 രൂപ വരെ കൃഷി ചെലവ് വന്ന ഈ സാഹചര്യത്തിലുള്ള രോഗബാധ കർഷകർക്ക് ഇരുട്ടടിയായി. ഡ്രോൺ ഉപയോഗിച്ച് മുഴുവൻ പടശേഖരങ്ങളിലും സൗജന്യമായി മരുന്നുതളിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ്‌ കർഷകരുടെ ആവശ്യം. കാലഹരണപ്പെട്ട ഉമ വിത്തിനു പകരം അമ്ല ഗുണത്തെ പ്രതിരോധിക്കാൻ അധികശേഷിയുള്ള പുതിയ വിത്തിനങ്ങൾ കരിനില മേഖലയിൽ പരീക്ഷിക്കണമെന്ന്‌ കർഷകസംഘം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top