24 October Thursday

സാഗരയിൽ കാർഡിയോളജി മെഡിക്കൽ ക്യാമ്പ്‌ 22ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
ആലപ്പുഴ 
 പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ്‌  22ന് നടക്കും. കാർഡിയോളജി, ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, യൂറോളജി, നെഫ്രോളജി, ന്യൂറോജി, ഓർത്തോപീഡിക് സർജറി, ജനറൽ സർജറി, ലാപ്രോസ്‌കോപ്പിക് സർജറി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇഎൻടി, ഡർമറ്റോളജി, ഡന്റൽ സർജറി, പീഡിയാട്രിക്, സൈക്യാട്രി, ഡയാലിസിസ് തുടങ്ങിയ വിഭാഗങ്ങളുണ്ട്‌. 
രാവിലെ ഒമ്പതിന്‌ മെഡിക്കൽക്യാമ്പും വിശ്രമകേന്ദ്രവും മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ജി സുധാകരന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ചതാണ്‌ വിശ്രമകേന്ദ്രം.  രജിസ്ട്രേഷൻ, കൺസൾട്ടേഷൻ, പ്രമേഹരോഗ നിർണയം, കൊളസ്ട്രോൾ പരിശോധന, ഇസിജി, ബ്ലഡ് പ്രഷർ, ബി എം ഐ തുടങ്ങിയവ സൗജന്യമാണ്. എക്കോ, ടിഎംടി, എന്നിവയ്‌ക്ക്‌ പകുതി തുക നൽകണം.
ആൻജിയോഗ്രാം, ആൻജിയോപ്ലാസ്‌റ്റി, ഓപ്പൺ ഹാർട്ട് സർജറി, തുടങ്ങിയവയ്‌ക്ക്‌ ഇളവുണ്ട്‌. മെഡിക്കൽ കോളേജ് ആശുപത്രി കഴിഞ്ഞാൽ ഓപ്പൺ ഹാർട്ട് സർജറി നടത്തുന്ന ജില്ലയിലെ ഏകആശുപത്രിയാണ് സാഗരയെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. എൻ അരുൺ, കാർഡിയോളജിസ്‌റ്റ്‌  ഡോ.ഗഗൻ വേലായുധൻ, ആശുപത്രി സെക്രട്ടറി ടി കെ ഗോപാലകൃഷ്‌ണൻ നായർ, ഫിനാൻസ് ഓഫീസർ ബി രാമഭദ്രൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ നിസാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top