27 September Monday

ദുരിതാശ്വാസ നിധി സഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

മുഹമ്മ കറുത്ത കക്ക സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക 
സംഘം പ്രസിഡന്റ് പി കെ സുരേന്ദ്രൻ മന്ത്രി പി പ്രസാദിന് കൈമാറുന്നു

മുഹമ്മ
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് മുഹമ്മ 2551–-ാം നമ്പർ കറുത്ത കക്ക വ്യവസായ സഹകരണ സംഘം 50,000 രൂപ നൽകി. 
മന്ത്രി പി പ്രസാദ് സംഘം പ്രസിഡന്റ് പി കെ സുരേന്ദ്രനിൽനിന്ന്‌ ചെക്ക് ഏറ്റുവാങ്ങി. ജെ  ജയലാൽ ടി ഷാജി, വി പി ചിദംബരൻ, പി കെ ചിദംബരൻ, പി ആർ ഭാർഗവൻ, എൻ എ കാർത്തികേയൻ,  കെ കെ സുരേന്ദ്രൻ, കെ പി സോമൻ, ഇ എസ് സന്തോഷ്, ആർ സുജിത്ത്, ഗീത, എൻ ജെ സുജാത, പി എസ് ഷീബ, സംഘം സെക്രട്ടറി സി എസ് കലമോൾ,  കെ എം മഞ്ജു മോൾ എന്നിവർ  പങ്കെടുത്തു. 
വേമ്പനാട്ട് കായലിൽ കറുത്ത കക്കയുടെ ഉൽപ്പാദന വർധനവിനായി പരീക്ഷണാർഥം ഒരു വർഷത്തേക്ക് തണ്ണീർമുക്കം ബണ്ട് തുറന്നിടുക, കക്കയും കക്കയിറച്ചിയുടെയും മൂല്യവർധിത ഉൽപ്പന്നം ഉണ്ടാക്കുന്നതിനായി വ്യവസായ യൂണിറ്റ്‌ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളടങ്ങുന്ന നിവേദനം ഭരണ സമിതി അംഗം പി വി ഭാർഗവൻ മന്ത്രിക്ക്‌ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top