23 August Friday

46 കുടുംബം ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ചൂരല്ലൂർ മീനത്തേതിൽ വടകത്തിൽ സന്തോഷിന്റെ വെറ്റില തോട്ടം നശിച്ച നിലയിൽ

ആലപ്പുഴ 
ജില്ലയിൽ രണ്ടാംദിനവും മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ രണ്ട‌് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രണ്ടിടത്തുമായി 46 കുടുംബങ്ങളിലെ 199 പേരാണുള്ളത‌്. അമ്പലപ്പുഴ കാട്ടൂർ ലയോളാ ഹാളിലെ ക്യാമ്പിൽ 15 കുടുംബങ്ങളിലെ 56 പേരുണ്ട‌്. ആറാട്ടുപുഴ ജിപി എൽപി സ‌്കൂളിലെ ക്യാമ്പിൽ 31 കുടുംബങ്ങളിലെ 143 പേരാണ‌് കഴിയുന്നത‌്. 
മാവേലിക്കര താലൂക്കിൽ ഒരു വീട് പൂർണമായും അമ്പലപ്പുഴയിൽ രണ്ടും മാവേലിക്കര, കുട്ടനാട‌് താലൂക്കുകളിൽ ഓരോ വീടും ഭാഗികമായി തകർന്നു.
 ജില്ലയിൽ ശനിയാ‌ഴ‌്ച ശരാശരി 59.5 മില്ലിമീറ്റർ മഴ പെയ‌്തെന്നാണ‌് കണക്ക‌്. കൂടുതൽ മഴ ലഭിച്ചത‌് ചേർത്തലയിലാണ‌്. 96  മില്ലീ മീറ്റർ. മാവേലിക്കര–- 66.6, ചെങ്ങന്നൂർ –64, ആലപ്പുഴ–- 54.2, മങ്കൊമ്പ‌് –50.2, കായംകുളം –44.4, ഹരിപ്പാട‌് –-  36.2 മി. മീറ്റർ എന്നിങ്ങനെയാണ‌് ശനിയാഴ‌്ച പകൽ ലഭിച്ച മഴയുടെ കണക്ക‌്. ഞായറാഴ‌്ചയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
പ്രധാന വാർത്തകൾ
 Top