26 August Monday

കുട്ടനാട്ടിൽ ജലനിരപ്പുയർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
മങ്കൊമ്പ്
രണ്ടുദിവസമായി നിലയ‌്ക്കാതെ പെയ്യുന്ന ശക്തമായ മഴയിൽ കുട്ടനാട്ടിലെ ആറുകളിലെയും തോടുക‌ളിലെയും ജലനിരപ്പ് ഒന്നരയടിയോളം ഉയർന്നു.  കിഴക്കൻ വെള്ളത്തിന്റെ വരവിനും ശക്തികൂടിയിട്ടുണ്ട‌്. പാടശേഖരങ്ങളിലൂടെയുള്ള റോഡുകളിൽ വെള്ളം കയറി തുടങ്ങി. കിടങ്ങറ മുട്ടാർ റോഡിൽ കുമരംചിറ പള്ളിയുടെ മുൻവശത്ത‌് വെള്ളം കയറി, കിടങ്ങറ ചക്കുളം റോഡിൽ നാരകത്രമുട്ട്, വികാസ് മാർഗ് ചതുർത്ഥ്യാകരി റോഡിൽ ബിനോബാ നഗറിന് കിഴക്കുവശത്തും വെള്ളം കയറി. കഴിഞ്ഞ പ്രളയത്തിൽ കുട്ടനാട്ടിൽ രണ്ടാം കൃഷി ചെയ‌്തിരുന്ന 98 ശതമാനം പാടശേഖരങ്ങളിലും മടവീഴ‌്ചയുണ്ടായിരുന്നു. എന്നാൽ,  നിലവിൽ ഇവിടെ മടവീഴ‌്ച ഭീഷണിയില്ല.
മാവേലിക്കര
ശക്തമായ കാറ്റിൽ കുറത്തികാട് സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളിയുടെ കല്ലിപുന്തലിനു സമീപം സെന്റ് മേരീസ് കുരിശടിക്ക‌് മുകളിൽ ചുവടു ഭാഗം ദ്രവിച്ച് തെങ്ങ് ഒടിഞ്ഞുവീണു. കുരിശടിക്കു മുകളിലെ രണ്ട് സ‌്തൂപങ്ങളും ഷെഡും തകർന്നു. ചൂരല്ലൂർ മീനത്തേതിൽ വടകത്തിൽ സന്തോഷിന്റെ 40 സെന്റിലെ വെറ്റിലക‌ൃഷി പൂർണമായി നശിച്ചു. ഒരുലക്ഷം  രൂപയുടെ നഷ‌്ടം കണക്കാക്കുന്നു.
 
പ്രധാന വാർത്തകൾ
 Top