15 December Sunday

സിപിഐ എം ഭവനസന്ദര്‍ശനം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
ആലപ്പുഴ  
ജനങ്ങളുടെ അഭിപ്രായങ്ങളും പ്രശ‌്നങ്ങളും നേരിട്ട‌് കേൾക്കാൻ സിപിഐ എം ഭവനസന്ദർശനം. 22 മുതൽ 28 വരെയാണ‌് ജില്ലയിലെ എല്ലാ വീടുകളിലേക്കും നേതാക്കൾ എത്തുന്നത‌്. കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, എംപി, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരുൾപ്പെടെയാണ‌് ഭവന സന്ദർശനം നടത്തുക. ജില്ലയിൽ കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ നേത‌ൃത്വം നൽകും.  നേതാക്കളും ജനപ്രതിനിധികളും 22 മുതതൽ 25 വരെ സ്വന്തം പ്രദേശത്തും  26 മുതൽ 28 വരെ  മറ്റിടങ്ങളിലും ഭവന സന്ദർശനം നടത്തും.  
നേതാക്കളുടെ പേര‌്, പങ്കെടുക്കുന്ന ലോക്കൽ, അരൂർ മണ്ഡലത്തിലെ  പഞ്ചായത്തുകൾ, തീയതി എന്ന ക്രമത്തിൽ:
എം വി ഗോവിന്ദൻ–- അരൂർ(27), അരൂക്കുറ്റി (28). ആർ നാസർ–-ചെറുവാരണം (22), കഞ്ഞിക്കുഴി (23), കണ്ണർകാട് (24), കണിച്ചുകുളങ്ങര (25), പള്ളിപ്പുറം വടക്ക‌് (26), പള്ളിപ്പുറം തെക്ക‌് (27). 
സജി ചെറിയാൻ–- ചെന്നിത്തല (22), മുളക്കുഴ (23), പുലിയൂർ  (24), ചെറിയനാട്  (25). സി ബി ചന്ദ്രബാബു–-ചന്തിരൂർ, അരൂർ. സി എസ് സുജാത–- വള്ളികുന്നം കിഴക്ക്  (22,23,24), പാണാവള്ളി. 
ജി വേണുഗോപാൽ–- മുഹമ്മ, കുത്തിയതോട്. കെ പ്രസാദ്–- ചേർത്തല ടൗൺ (ഈസ‌്റ്റ‌്) തൈക്കാട്ടുശേരി. കെ രാഘവൻ–- നൂറനാട് വടക്ക്, തുറവൂർ (മനക്കോടം). എം എ അലിയാർ–- കരീലക്കുളങ്ങര (22, 23), പത്തിയൂർ (24, 25), എരുവ (25), കീരിക്കാട് (26), ചിറക്കടവം (27), അരൂർ (28). എ മഹേന്ദ്രൻ–- ചെട്ടികുളങ്ങര കിഴക്ക്, തുറവൂർ. പി പി ചിത്തരഞ‌്ജൻ –-ആലിശേരി  (22, 24), കുതിരപ്പന്തി (23, 25), അരൂക്കുറ്റി. കെ എച്ച് ബാബുജാൻ–- രാമപുരം (22, 23), കൃഷ‌്ണപുരം (24), അരൂർ (എഴുപുന്ന ‐ 26), എരമല്ലൂർ (27, 28), ജി  ഹരിശങ്കർ –-തെക്കേക്കര കിഴക്ക്, കോടംതുരുത്ത്. എം സത്യപാലൻ–- കുമാരപുരം തെക്ക‌് ( 22),
കുമാരപുരം വടക്ക‌് (23), കരുവാറ്റ വടക്ക‌് (24), ഹരിപ്പാട് (25), പള്ളിപ്പുറം. മനു സി പുളിക്കൽ–-വയലാർ, പെരുമ്പളം. ജനപ്രതിനിധികളായ എ എം ആരിഫ് എംപി  കുത്തിയതോട്, തൃച്ചാറ്റുകുളം (28) എന്നിവിടങ്ങളിലും ആർ രാജേഷ് എംഎൽഎ തഴക്കര (24), മാവേലിക്കര ടൗൺ (25),  തൈക്കാട്ടുശേരി എന്നീ പ്രദേശങ്ങളിലും ഭവന സന്ദർശനത്തിൽ പങ്കാളിയാകും.
പ്രധാന വാർത്തകൾ
 Top