12 August Friday
ജനകീയ സർക്കാരിനെ കാക്കാൻ

സിഐടിയു പ്രതിരോധകൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
ആലപ്പുഴ
എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ സിഐടിയു  നേതൃത്വത്തിൽ 16 ഏരിയകളിലെ നഗരസഭകളിലും പഞ്ചായത്തുകളിലും 21ന്‌  തൊഴിലാളികൾ പ്രതിരോധ കൂട്ടായ്‌മകൾ നടത്തും. വൈകിട്ട് അഞ്ചിനാണ്‌ കൂട്ടായ്‌മ.  ചാരുംമൂട്  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതയും ആലപ്പുഴ സൗത്തിൽ ജില്ലാ സെക്രട്ടറി ആർ നാസറും ഉദ്‌ഘാടനം ചെയ്യും. 
ചേർത്തലയിൽ -സി ബി ചന്ദ്രബാബുവും മാരാരിക്കുളത്ത്‌ - പി പി ചിത്തരഞ്ജൻ എംഎൽഎയും ആലപ്പുഴ നോർത്തിൽ എച്ച് സലാം എംഎൽഎയും കായംകുളത്ത്‌ -പി ഗാനകുമാറും അമ്പലപ്പുഴയിൽ- കെ പ്രസാദും കുട്ടനാട്ടിൽ -എ മഹേന്ദ്രനും മാവേലിക്കരയിൽ -ജി രാജമ്മയും മാന്നാറിൽ കെ കെ അശോകനും തകഴിയിൽ സുനിതാ കുര്യനും അരൂരിൽ- എൻ ആർ ബാബുരാജും കഞ്ഞിക്കുഴിയിൽ- വി എസ് മണിയും ഹരിപ്പാട്ട്‌ -ടി കെ ദേവകുമാറും ചെങ്ങന്നൂരിൽ -ബി അബിൻഷായും കാർത്തികപ്പള്ളിയിൽ - സി ശ്യാംജിയും  ഉദ്ഘാടനം ചെയ്യും. കൂട്ടായ്‌മ വിജയിപ്പിക്കണമെന്ന്‌  ജില്ലാ പ്രസിഡന്റ്‌ എച്ച് സലാമും ജനറൽ  സെക്രട്ടറി പി ഗാനകുമാറും അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top