03 August Tuesday
പരിഷത്ത്‌ ജില്ലാസമ്മേളനം സമാപിച്ചു

വേമ്പനാട്‌ : തദ്ദേശസ്ഥാപനങ്ങളുടെ സംയുക്ത ഭരണസംവിധാനം വേണം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
 
ആലപ്പുഴ
വേമ്പനാട് ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സംയുക്ത ഭരണസംവിധാനം രൂപീകരിക്കണമെന്ന്‌  ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം  ആവശ്യപ്പെട്ടു. ജീവസന്ധാരണം. വാസം, സുസ്ഥിരമായ വികസനം എന്നിവയ്‌ക്ക് വിവിധ ജനവിഭാഗങ്ങളും പ്രകൃതിയും തമ്മിൽ പരസ്‌പര  ആശ്രിതത്വം അനിവാര്യമാണ്. വകുപ്പുകളുടെ ഒറ്റപ്പെട്ട ശ്രമം ഗുണം ചെയ്യില്ല. ശാസ്‌ത്രീയ ഇടപെടലിലൂടെ മാത്രമേ കായലിന്റെയും പരിസര ഭൂപ്രദേശങ്ങളുടേയും ആരോഗ്യാവസ്ഥ വീണ്ടെടുക്കാൻ കഴിയൂ. പാരിസ്ഥിതിക ദുർബലമായ കുട്ടനാട് കൂടുതൽ ജാഗ്രതയോടെ പരിപാലിക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
ഓൺലൈൻ സമ്മേളനത്തിന്റെ രണ്ടാം ദിനം ഡോ. എൻ കെ ശശിധരൻ പിള്ള സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ബി കൃഷ്‌ണകുമാർ അധ്യക്ഷനായി. യുറീക്ക മാനജിങ് എഡിറ്റർ എം ദിവാകരൻ, ഐ ടി സബ് കമ്മിറ്റി ചെയർപേഴ്സൻ ഡോ.സംഗീത പുൽപ്പള്ളി എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ഡോ.വി എൻ ജയചന്ദ്രൻ (പ്രസിഡന്റ്), ഹേമലത, പി ആർ വിജയകുമാർ (വൈസ് പ്രസിഡന്റുമാർ), ജയൻ ചമ്പക്കുളം (സെക്രട്ടറി) കെ സിനു നാഥ്, സോമൻ കെ വട്ടത്തറ (ജോയിന്റ് സെക്രട്ടറിമാർ), എ അനിൽ ബാബു (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top