29 July Thursday

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിലനിർത്തണം: എ എം ആരിഫ് എംപി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
ആലപ്പുഴ
ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന്‌ മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന നീക്കം ഗൂഢലക്ഷ്യത്തോടെയാണെന്ന് എ എം ആരിഫ് എംപി ആരോപിച്ചു. ചരിത്രപരമായും ഭാഷാപരമായും സാംസ്‌കാരികമായും കേരളവുമായി ജൈവീക ബന്ധമാണ്‌ ലക്ഷദ്വീപ് ജനതയ്‌ക്കുള്ളത്. ഇത് ഇല്ലാതാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായാണ്‌ ചരക്കുനീക്കം മംഗലാപുരം തുറമുഖത്തേയ്‌ക്കും ജുഡീഷ്യൽ അധികാരങ്ങൾ കർണ്ണാടക ഹൈക്കോടതിയിലേയ്‌ക്കും മാറ്റാൻ നീക്കം നടത്തുന്നത്. 
ദ്വീപ് ജനതയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒരു തീരുമാനവും അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമാണ്‌ ഈ നീക്കം. ഇതിലൂടെ സംഘപരിവാർ  സംഘടനകളുടെ താൽപര്യമാണ്  പുറത്തുവരുന്നത്. 
ഇത്തരം ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും അധികാര പരിധി മാറ്റാനുള്ള ശുപാർശ തള്ളിക്കളയണമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന്‌ അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top