25 August Sunday

അമൽ പറക്കും നാസ കാണാൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
ആലപ്പുഴ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സന്ദർശിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ‌് കളർകോട‌് കാശ‌്മീരത്തിൽ ശ്രീപദ‌് അമൽ പ്രകാശൻ. 
കോളേജിൽ നടന്ന പ്രോജക‌്ട‌് മത്സരത്തിൽ സ്വന്തമായി വികസിപ്പിച്ച ജനറേറ്ററുമായി ഒന്നാം സ്ഥാനം നേടിയാണ‌് ഈ എൻജിനിയറിങ് വിദ്യർഥി നാസയിലേക്ക‌് പറക്കുന്നത‌്.
അങ്കമാലി ആദിശങ്കര കോളേജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയാണ‌്. അമൽ ആദ്യമായല്ല മേളയിൽ സമ്മാനംനേടുന്നത‌്. എന്നാൽ സംസ്ഥാന സ‌്റ്റാർട‌് അപ‌് മിഷനുമായി ചേർന്ന‌് കോളേജ‌് സംഘടിപ്പിച്ച എ പി ജെ അബ‌്ദുൾ കലാം ഇന്നൊവേഷൻ ചാലഞ്ചിലെ ഒന്നാംസ്ഥാനം ഇരട്ടി മധുരമാണ‌്. അമേരിക്കൻ ബഹിരാകാശ പര്യവേഷണങ്ങളുടെ രസിപ്പിക്കുന്ന ലോകം നേരിട്ട‌് കണ്ടറിയാനാകുന്നതിൽ ആഹ്ലാദമേറെ.  
ഒഎ റിപ്പൽഷൻ ജനറേറ്റർ പ്രൊജക‌്ട‌ാണ‌് അമൽ അവതരിപ്പിച്ചത‌്. 500 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ആലപ്പുഴ കളർകോട‌് കാശ‌്മീരത്തിൽ എം വി പ്രകാശൻ–- കെ സുമ ദമ്പതികളുടെ മകനാണ‌്.
പ്രധാന വാർത്തകൾ
 Top