25 May Monday

സുസജ്ജം ഐസൊലേഷൻ വാർഡുകൾ പഴുതടച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ആലപ്പുഴ ജനറൽ ആശുപത്രി കോവിഡ്‌‐19 ഐസൊലേഷൻ വാർഡിലെ സുരക്ഷാ വസസ്‌ത്രമണിഞ്ഞ ആരോഗ്യപ്രവർത്തക

 ആലപ്പുഴ

വിപുലമായ സുരക്ഷാ സൗകര്യങ്ങളൊരുക്കി ജില്ലയിലെ ഐസൊലേഷൻ വാർഡുകൾ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി നിലവിൽ നാല് ഐസൊലേഷൻ സെന്ററുകളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്. 
മെഡിക്കല്‍ കോളേജില്‍ 11, കായംകുളം 10, ഹരിപ്പാട് 27, ജനറൽ ആശുപത്രിയിൽ 11 ബെഡുകളുമാണ് ഐസൊലേഷൻ വാർഡുകളിലുള്ളത്. നിരീക്ഷണത്തിലുള്ള ഓരോ‍വ്യക്തി‌ക്കും പോഷകാഹാരവും പരിചരണത്തിനുമൊപ്പം ശുചിമുറിയോടുകൂടിയ പ്രത്യേക മുറികളുണ്ട്. ‌മാസ്‌ക്‌, പിപിഇ(പേഴ്‌സണൽ പ്രൊട്ടക്‌ടീവ്‌ കിറ്റ്) കിറ്റും അടക്കമുള്ള സുരക്ഷ സംവിധാനത്തോടെയാണ് ഡോക്‌ടര്‍മാരും നഴ്സുമാരും രോഗികളുമായി ഇടപെടുന്നത്. 
പുതപ്പുകളും ബെഡ്ഷീറ്റുകളും മാറ്റി മുറികൾ ദിവസവും അണുനാശിനികൾ ഉപയോഗിച്ച് ശുചീകരിക്കും. നിരീക്ഷണത്തിലുള്ളവർക്ക് മൊബൈൽ ഉപയോഗിക്കാം. 
അടിയന്തര സാഹചര്യത്തിൽ കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കാന്‍ നാല് സർക്കാർ സ്ഥാപനങ്ങളിൽ 41, എട്ട് സ്വകാര്യസ്ഥാപനങ്ങളിൽ 123 ബെഡുകൾ വീതവും സജ്ജമാക്കിയെന്ന് ഡിഎംഒ എൽ അനിതകുമാരി പറഞ്ഞു. പനിയും ചുമയുമായി എത്തുന്ന രോഗികൾ ജനറൽ ഒപി ഒഴിവാക്കി ഐസൊലേഷൻ വാർഡിലേക്ക് എത്താനും നിർദേശം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top