02 December Wednesday

പൂഴ്‌ത്തിവച്ചാൽ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
ആലപ്പുഴ
നിത്യോപയോഗസാധനം പൂഴ്‌ത്തിവയ്‌ക്കൽ, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഭക്ഷണസാധന ദൗർലഭ്യം ഒഴിവാക്കാനായി ചേർന്ന ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനകളുടെയും ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു സപ്ലൈഓഫീസർ. എല്ലാ വ്യാപാരികളും മുൻകരുതൽ എടുക്കണം. 
സ്‌റ്റോക്ക്ബോർഡ്, വിലവിവരപ്പട്ടിക എന്നിവ പ്രദർശിപ്പിക്കണം. സ്‌റ്റോക്ക്‌ നിലവാരം താലൂക്ക് സപ്ലൈ ഓഫീസിൽ ദിവസവും നൽകണം. കുപ്പിവെള്ളത്തിന് 13 രൂപ മാത്രമേ ഈടാക്കാവൂ എന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top